Publish Date: Sat, 23 Apr 2022 (13:12 IST)
Updated Date: Sat, 23 Apr 2022 (13:14 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ടീം അംഗം ശര്‍ദുല്‍ താക്കൂറിനും പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇരുവര്‍ക്കും പിഴ വിധിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്.
മാച്ച് ഫീയുടെ നൂറ് ശതമാനവും ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പിഴയായി ഒടുക്കണം. രാജസ്ഥാനെതിരായ മത്സരത്തിലെ ഒരു രൂപ പോലും പ്രതിഫലമായി പന്തിന് കിട്ടില്ലെന്ന് അര്‍ത്ഥം. പന്തിനൊപ്പം ചേര്‍ന്ന് ഡഗ്ഔട്ടില്‍ നിന്ന് അംപയറെ ചീത്ത വിളിച്ച ശര്‍ദുല്‍ താക്കൂറിനും 50 ശതമാനം പിഴ അടയ്ക്കണം.
അംപയറെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ഡല്‍ഹി അസിസ്റ്റന്റ് കോച്ച് പ്രവിന്‍ അംറേയ്ക്ക് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനും ഉണ്ട്.