Rishabh Pant: മൊതലാളിയുടെ ആ നോട്ടത്തിലുണ്ട് എല്ലാം; കണ്ടംകളി നിലവാരത്തില്‍ പന്തിന്റെ പുറത്താകല്‍, 27 കോടി സ്വാഹ !

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു

രേണുക വേണു
തിങ്കള്‍, 5 മെയ് 2025 (08:39 IST)
Rishabh Pant and Sanjiv Goenka

Rishabh Pant: വീണ്ടും നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്താണ് പന്ത് പുറത്തായത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് പന്തിന്റെ തണുപ്പന്‍ ഇന്നിങ്‌സ്. 
 
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ ലഖ്‌നൗവിനു സാധിച്ചുള്ളൂ. 
 
നാലാമനായി ക്രീസിലെത്തിയ പന്ത് രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് 18 റണ്‍സെടുത്തത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ശശാങ്ക് സിങ്ങിനു ക്യാച്ച് നല്‍കിയാണ് പന്തിന്റെ മടക്കം. ഔട്ടായ രീതിയാണെങ്കില്‍ 'കണ്ടംകളി' നിലവാരത്തിലും. ഷോട്ട് കളിക്കുന്നതിനിടെ പന്തിന്റെ ബാറ്റ് വായുവില്‍ തെറിച്ചുപോകുകയും ചെയ്തു. 
 
റിഷഭ് പന്ത് പുറത്താകുന്ന സമയത്ത് വളരെ നിരാശനായാണ് ലഖ്‌നൗ ടീം ഉടമ സഞ്ജിവ് ഗോയങ്ക കാണപ്പെടുന്നത്. പന്ത് തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്നത് ലഖ്‌നൗ ആരാധകരെയും വിഷമത്തിലാക്കുന്നു. 27 കോടി ചെലവഴിച്ചാണ് മെഗാ താരലേലത്തില്‍ ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം

പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്‌സും

ഇന്ത്യ ചോദിച്ചതും ചാമ്പ്യൻസ് ട്രോഫി വേദി മാറ്റി, ഐസിസിക്ക് ഇരട്ടത്താപ്പെന്ന് ബംഗ്ലാദേശ്

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം

അടുത്ത ലേഖനം
Show comments