'ഒന്ന് ടച്ചായി വരുവാര്‍ന്നു' ദേഷ്യം സഹിക്കാതെ റിഷഭ് പന്ത്; സൈറ്റ് സ്‌ക്രീനില്‍ ബാറ്റ് കൊണ്ട് അടിച്ചു (വീഡിയോ)

14 മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മികച്ചൊരു ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ്

രേണുക വേണു
വെള്ളി, 29 മാര്‍ച്ച് 2024 (16:20 IST)
Rishabh Pant

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിനാണ് തോറ്റത്. ഈ സീസണിലെ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
14 മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മികച്ചൊരു ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ്. മികച്ച തുടക്കം ലഭിക്കുമെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല. രാജസ്ഥാനെതിരായ മത്സരത്തില്‍ 26 പന്തില്‍ 28 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ഒരുപക്ഷേ പന്ത് ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഡല്‍ഹിക്ക് ജയം സാധ്യമാകുമായിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച പന്ത് വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. അതിനിടയിലാണ് യുസ്വേന്ദ്ര ചഹലിലൂടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പന്തിനെ പുറത്താക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments