Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: മുംബൈ കാത്തിരിക്കണം, സൂര്യയെത്താൻ ഇനിയും വൈകും!

Suryakumar yadav

അഭിറാം മനോഹർ

, വ്യാഴം, 28 മാര്‍ച്ച് 2024 (19:46 IST)
പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ മുംബൈ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് വിശ്രമം ആവശ്യമുള്ളതായി ബിസിസിഐ സ്ഥിരീകരിച്ചു. ഇതോടെ ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങള്‍ കൂടി നഷ്ടമാകുമെന്ന് ഉറപ്പായി.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാകുന്ന വാര്‍ത്തയാണിത്.
 
ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ സൂര്യയുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ ബിസിസിഐ തയ്യാറേക്കില്ല. അതിനാല്‍ തന്നെ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് സൂപ്പര്‍ താരം. 60 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള സൂര്യകുമാര്‍ 4 സെഞ്ചുറിയടക്കം 2141 റണ്‍സ് ഇന്ത്യയ്ക്കായി നേടികഴിഞ്ഞു. 171 എന്ന കൊതിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റാണ് ടി20യില്‍ താരത്തിനുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ മരുമോനെ തൊടുന്നോടാ, ഷഹീനെ മാറ്റി ബാബര്‍ അസമിനെ വീണ്ടും നായകനാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി