'വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്ന പന്തില്‍ ധോണിയെ കാണാം'

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (15:10 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ പുകഴ്ത്തി ഡല്‍ഹി ടീം താരവും ഇന്ത്യന്‍ സ്പിന്നറുമായ കുല്‍ദീപ് യാദവ്. റിഷഭ് പന്തില്‍ മഹേന്ദ്രസിങ് ധോണിയെ കാണാമെന്ന് ചഹല്‍ പറഞ്ഞു. 
 
' എനിക്കൊരു കാര്യം തോന്നുന്നു...വിക്കറ്റിനു പിന്നില്‍ കീപ്പറായി പന്ത് നില്‍ക്കുമ്പോള്‍ അയാള്‍ ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് തോന്നുന്നു. പന്ത് മഹി ഭായിയെ പിന്തുടരുകയാണ്. ഞങ്ങളെ നയിക്കുന്ന രീതിയില്‍ മഹി ഭായിയുടെ ക്യാപ്റ്റന്‍സിയുമായി അതിന് ബന്ധമുണ്ട്. വളരെ ശാന്തനായി അദ്ദേഹത്തെ കാണപ്പെടുന്നു. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാകുന്നില്ല. മറിച്ച് വളരെ ശാന്തനായി കാര്യങ്ങള്‍ നോക്കികാണുന്നു. മഹി ഭായിയും അങ്ങനെയായിരുന്നു. 'പരിഭ്രമിക്കേണ്ട, അത് നല്ല ബോള്‍ ആയിരുന്നു' എന്ന് പറഞ്ഞ് പ്രചോദിപ്പിക്കുന്നു. സ്പിന്നറെ സംബന്ധിച്ചിടുത്തോളം വിക്കറ്റിനു പിന്നില്‍ നിന്നുള്ള വാക്കുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. സ്പിന്നര്‍മാരുടെ വിജയത്തില്‍ കീപ്പര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ഈ സീസണിലെ എന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് റിഷഭ് പന്തിന് കൂടിയുള്ളതാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല രീതിയില്‍ പരസ്പര ധാരണയുണ്ട്,' കുല്‍ദീപ് യാദവ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടീം കോമ്പിനേഷനിൽ സ്ഥിരതയില്ല, കളിക്കാർക്ക് സ്വന്തം റോൾ പോലും അറിയില്ല, ഗംഭീറിനെതിരെ വിമർശനവുമായി രഹാനെ

സഞ്ജുവിന് നിർണായകം, ലോകകപ്പിന് മുൻപായുള്ള അവസാന ലാപ്പിനൊരുങ്ങി ഇന്ത്യ, ആദ്യ ടി20യ്ക്കുള്ള സാധ്യത ഇലവൻ

ബിസിസിഐ വാർഷിക കരാർ: കോലിയേയും രോഹിത്തിനെയും തരംതാഴ്ത്തും

കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്, ഹോം ഗ്രൗണ്ട് മത്സരങ്ങൾക്ക് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകും

Virat Kohli : ഈ ഫിറ്റ്നസ് വെച്ച് കോലിയ്ക്ക് 45 വയസ്സ് വരെ കളിക്കാം: സൈമൺ ഡൗൾ

അടുത്ത ലേഖനം
Show comments