Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishabh Pant: ഡല്‍ഹിയെ നയിക്കുക പന്ത് തന്നെ, കീപ്പിങ്ങിന്റെ കാര്യത്തില്‍ ഉറപ്പില്ല

വിശാഖപട്ടണത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ പരിശീലനത്തിലാണ് പന്ത് ഇപ്പോള്‍

Rishabh Pant

രേണുക വേണു

, ബുധന്‍, 20 മാര്‍ച്ച് 2024 (16:09 IST)
Rishabh Pant

Rishabh Pant: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക റിഷഭ് പന്ത് തന്നെ. 2022 ഡിസംബറില്‍ വാഹനാപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ റിഷഭ് പന്ത് 14 മാസത്തിനു ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഈ സീസണില്‍ പന്ത് ഡല്‍ഹിയെ നയിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
 
വിശാഖപട്ടണത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ പരിശീലനത്തിലാണ് പന്ത് ഇപ്പോള്‍. ഈ സീസണിലെ എല്ലാ മത്സരങ്ങളും താരത്തിനു കളിക്കാന്‍ സാധിക്കുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. മാര്‍ച്ച് 23 ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. 
 
അതേസമയം നായകനായി തിരിച്ചെത്തുന്ന പന്ത് വിക്കറ്റ് കീപ്പറാകുമോ എന്ന കാര്യം സംശയമാണ്. വിക്കറ്റിനു പിന്നില്‍ ദീര്‍ഘനേരം നില്‍ക്കാവുന്ന അവസ്ഥയിലേക്ക് പന്തിന്റെ കായികക്ഷമത എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: ഇനിയെങ്കിലും കപ്പ് അടിക്കുമോടെയ്, 2024 ഐപിഎല്ലിൽ ആർസിബിക്ക് പേരുമാറ്റം