ജാര്‍ഖണ്ടിന്റെ ക്രിസ് ഗെയ്ല്‍ എന്നറിയപ്പെടുന്ന യുവതാരമാണ് റോബിന്‍ മിന്‍സ്. കഴിഞ്ഞ തവണ താരലേലത്തില്‍ ഗുജറാത്ത് ലയന്‍സ് ഇടം കയ്യനായ പവര്‍ഹിറ്റര്‍ വിക്കറ്റ് കീപ്പിംഗ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും ഐപിഎല്ലിന് തൊട്ടുമുന്‍പ് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് താരത്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു. ഇക്കുറി 65 ലക്ഷം രൂപ മുടക്കിയാണ് യുവതാരത്തെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.
2024ലെ താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു യുവതാരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചിരുന്നത്. 2025 സീസണില്‍ ഇരട്ടിയിലേറെ തുക മുടക്കിയാണ് യുവതാരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. നെറ്റ്‌സില്‍ റോബിന്‍ മിന്‍സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ മുംബൈ പുറത്തുവിട്ടിരുന്നു. ഭാവിയില്‍ ഇഷാന്‍ കിഷന് പകരം നിര്‍ത്താവുന്ന ഇടം കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് ഓപ്ഷനായാണ് മുംബൈ യുവതാരത്തെ കാണുന്നത്.