Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിമാൻ ഹിറ്റാകുന്നില്ല, വീണ്ടും നാണക്കേടിൻ്റെ റെക്കോർഡ്

അടിമാൻ ഹിറ്റാകുന്നില്ല, വീണ്ടും നാണക്കേടിൻ്റെ റെക്കോർഡ്
, ബുധന്‍, 26 ഏപ്രില്‍ 2023 (12:56 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്. ഗുജറാത്തിനെതിരെ 8 പന്തിൽ 2 റൺസ് മാത്രമാണ് താരം നേടിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഒറ്റയക്കത്തിൽ പുറത്തയ ബാറ്ററെന്ന നാണക്കേട് രോഹിത്തിൻ്റെ പേരിലായി. ഇത് 63ആം തവണയാണ് താരം ഐപിഎല്ലിൽ രണ്ടക്കം കാണാതെ പുറത്താകുന്നത്.
 
സീസണിൽ പതിവ് പോലെ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ 3 കളികളും വിജയിച്ച് ആരാധകർക്ക് പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോടും ഇപ്പോൾ ഗുജറാത്തിനോടും മുംബൈ പരാജയപ്പെട്ടു. ഇതോടെ ആരാധകരിൽ ഒരു വിഭാഗം രോഹിത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പൊള്ളാർഡ്,ഹാർദ്ദിക് പാണ്ഡ്യ,ബുമ്ര,ബോൾട്ട് എന്നിങ്ങനെ വലിയ താരങ്ങളില്ലാതെ രോഹിത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും ഈ താരങ്ങളുടെ മികവ് കാരണമാണ് മുംബൈ കിരീടങ്ങൾ നേടീയിരുന്നതെന്നും ആരാധകർ വിമർശിക്കുന്നു.
 
മികച്ച താരങ്ങളില്ലെങ്കിലും ഉള്ള താരങ്ങളിൽ നിന്നും മികച്ച പ്രകടനം കൊണ്ടുവരാൻ എം എസ് ധോനിക്ക് സാധിക്കുന്നുണ്ടെന്നും രോഹിത് വലിയ താരങ്ങൾ ഉള്ളതിനാൽ മാത്രം നേട്ടങ്ങൾ ഉണ്ടാക്കിയ നായകനാണെന്നും ആരാധകർ പറയുന്നു. ഐപിഎല്ലിൽ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോൾ രോഹിത്തിൻ്റെ ബാറ്റിംഗ് ശരാശരി 18ഉം സ്ട്രൈക്ക്റേറ്റ് 123ഉം മാത്രമാണെന്നും ആരാധകർ പറയുന്നു.അവസാനം കളിച്ച 28 ടി20 ഇന്നിങ്ങ്സിൽ ഒരു അർധസെഞ്ചുറി മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 കോടിയുടെ ഡൈനമേറ്റ് പോക്കറ്റിലിരുന്ന് പൊട്ടി, ഈ സീസണിൽ കിഷൻ സമ്പൂർണ്ണ പരാജയമെന്ന് കണക്കുകൾ