ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രോഹിത് ശര്‍മ. ആദ്യ പന്ത് മുതല്‍ ക്രീസിലുണ്ടായിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല എന്നത് രോഹിത്തിനെ നിരാശപ്പെടുത്തുന്നതാണെങ്കിലും സെഞ്ചുറി പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ടോപ് ഫൈവിലെത്തിയിരിക്കുകയാണ് മുംബൈ താരം. ചെന്നൈയ്‌ക്കെതിരെ നേടിയ 105* പ്രകടനത്തോടെ 6 കളികളില്‍ നിന്നും 261 റണ്‍സ് രോഹിത്തിന്റെ പേരിലായി. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍.
6 കളികളില്‍ നിന്നും 264 റണ്‍സുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് രോഹിത്തിന് മുന്നിലുള്ളത്. റിയാന്‍ പരാഗ്(284),വിരാട് കോലി(319) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 255 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പട്ടികയില്‍ അഞ്ചാമതാണ്. അതേസമയം ടോപ് ഫൈവില്‍ ഏറ്റവും കൂടുതല്‍ സ്‌െ്രെടക്ക് റേറ്റുള്ളത് രോഹിത്തിനാണ്. 167.3 ആണ് താരത്തിന്റെ പ്രഹരശേഷി.