Webdunia - Bharat's app for daily news and videos

Install App

Royal Challengers Bengaluru Play Off Scenario: വിരാട് കോലി കരുത്തില്‍ ജീവന്‍ നിലനിര്‍ത്തി ആര്‍സിബി; പ്ലേ ഓഫില്‍ കയറാന്‍ എന്തൊക്കെ സംഭവിക്കണം?

മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും പഞ്ചാബ് കിങ്‌സിനോടും തോല്‍ക്കണം

രേണുക വേണു
വെള്ളി, 10 മെയ് 2024 (09:43 IST)
Royal Challengers Bengaluru

Royal Challengers Bengaluru Play Off Scenario: തുടര്‍ച്ചയായ നാലാം ജയത്തോടെ ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിര്‍ണായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തോല്‍പ്പിച്ച ആര്‍സിബി നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്ന് പോസിറ്റീവാക്കി. 12 കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ പത്ത് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍. 
 
സീസണില്‍ രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. പ്ലേ ഓഫില്‍ കയറണമെങ്കില്‍ രണ്ടിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍ അതുകൊണ്ട് മാത്രം വിരാട് കോലിക്കും കൂട്ടര്‍ക്കും പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ആര്‍സിബിയുടെ സാധ്യതകള്‍. 
 
മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും പഞ്ചാബ് കിങ്‌സിനോടും തോല്‍ക്കണം. നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് എതിരാളികള്‍. ഇതില്‍ ഗുജറാത്തിനോടോ രാജസ്ഥാനോ ജയിച്ചാലും മറ്റു രണ്ട് കളികള്‍ തോല്‍ക്കണം. അല്ലെങ്കില്‍ മൂന്ന് കളികളും തോല്‍ക്കണം. അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിയെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബെംഗളൂരും ലഖ്‌നൗവും തോല്‍പ്പിക്കണം. ആറാം സ്ഥാനത്തുള്ള ലഖ്‌നൗവിന് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ ഡല്‍ഹിയോട് ജയിച്ചാലും അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കണം. ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments