ഗെയ്ക്വാദിന് എന്തുപറ്റി? ചെന്നൈ ക്യാംപ് നിരാശയില്‍; യുവതാരത്തിന്റെ ഫോംഔട്ടില്‍ പ്രതികരിച്ച് ജഡേജ

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (08:43 IST)
യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ ഫോംഔട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം നടത്തിയ താരമാണ് ഗെയ്ക്വാദ്. എന്നാല്‍, ഈ സീസണില്‍ മൂന്ന് കളികളിലും നിരാശപ്പെടുത്തി. മൂന്നില്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്താതെ ടീമിന് രക്ഷയില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
0, 1, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലെ ഗെയ്ക്വാദിന്റെ സ്‌കോര്‍. കഴിഞ്ഞ സീസണില്‍ 635 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം ബാറ്റിങ്ങില്‍ താളം കണ്ടെത്താതെ പ്രയാസപ്പെടുന്ന കാഴ്ചയാണ് 15-ാം സീസണിന്റെ തുടക്കത്തില്‍ കാണുന്നത്. 
 
ഗെയ്ക്വാദിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഒപ്പം നില്‍ക്കുമെന്ന് ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ പറഞ്ഞു. 'ഗെയ്ക്വാദിനെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കണം. അദ്ദേഹം മികച്ചൊരു താരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തെ പിന്തുണയ്ക്കും, പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കും,' ജഡേജ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അവനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തുക അസാധ്യം, ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

ഐപിഎല്ലാണ് കരിയർ തകർത്തത്, വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ

സഞ്ജുവോ റുതുവോ അല്ല ചെന്നൈയുടെ പ്രശ്നം, അതൊരു യുവതാരമാണ്, തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ

ഇതാണോ കളി?, ഈഡനിൽ കലിപ്പിച്ച് കിംഗ് ഖാൻ, കൊൽക്കത്ത തകർന്നടിയുമ്പോൾ ഗാലറിയിൽ ചൂടേറിയ ചർച്ച

അടുത്ത ലേഖനം
Show comments