IPL 2024: ഒടുവിൽ സ്പാർക്കടിച്ചു, ചെന്നൈയുടെ തലവര മാറ്റാൻ പുതിയ നായകനായി റുതുരാജ്

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (16:29 IST)
Ruturaj Gaikwad,CSK,MS dhoni
ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ സീസണ്‍ മുതല്‍ ടീം നായകനായിരുന്ന എം എസ് ധോനിക്ക് പകരം യുവതാരമായ റുതുരാജ് ഗെയ്ക്ക്‌വാദായിരിക്കും ഇത്തവണ ചെന്നൈയെ നയിക്കുക. എം എസ് ധോനിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും 2024 എന്ന അഭ്യൂഹങ്ങള്‍ ഇതിലൂടെ ശക്തമായിട്ടുണ്ട്.
 
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ വാര്‍ത്ത ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇന്ന് ഐപിഎല്ലിന് മുന്നോടിയായുള്ള ക്യാപ്റ്റന്മാരുടെ ചടങ്ങില്‍ റുതുരാജ് തന്നെയായിരുന്നു ചെന്നൈയെ പ്രതിനിധീകരിച്ച് എത്തിയത്. ഐപിഎല്‍ ഔദ്യോഗിക ഹാന്‍ഡില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ നായകനായ മഹേന്ദ്രസിംഗ് ധോനിയുടെ നേതൃത്വത്തില്‍ അഞ്ച് തവണ ചെന്നൈ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 
 
നിലവില്‍ 42 വയസ്സുള്ള താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനിരിക്കെയാണ് നായകസ്ഥാനം യുവതാരത്തിന് കൈമാറിയത്. നേരത്തെ യുവതാരങ്ങള്‍ക്ക് ടീമിനെ മുന്നോട്ട് നയിക്കാനാകുന്നില്ലെന്നും യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലെന്നും ധോനി വിശേഷിപ്പിച്ചപ്പോള്‍ ചെന്നൈ ടീമില്‍ ഉണ്ടായിരുന്ന താരമായിരുന്നു റുതുരാജ്. എന്നാല്‍ അതിന് ശേഷം തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തി ചെന്നൈയുടെ ഭാവിപ്രതീക്ഷയാകാന്‍ റുതുരാജിന് കഴിഞ്ഞിരുന്നു. ഐപിഎല്ലില്‍ ഒരു തവണ ഓറഞ്ച് ക്യാപ്പ് നേട്ടവും ബാറ്ററെന്ന നിലയില്‍ റുതുരാജ് നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments