ഇന്ത്യന്‍ ഇതിഹാസനായകന്‍ മഹേന്ദ്ര സിംഗ് ധോനിയുമായുള്ള ആത്മബന്ധത്തെ പറ്റി വാചാലനായി ആര്‍സിബി നായകനും ദക്ഷിണാഫ്രിക്കന്‍ താരവുമായ ഫാഫ് ഡുപ്ലെസിസ്. ധോനി തനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും ഒരു നായകന്റെ കഴിവുകളും ഗുണങ്ങളും തന്നെ പഠിപ്പിച്ചത് ധോനിയാണെന്നും അതില്‍ തനിക്ക് അദ്ദേഹത്തിനോട് എപ്പോഴും കടപ്പാടുണ്ടെന്നും ഫാഫ് വ്യക്തമാക്കി.
ധോനിക്കൊപ്പം വര്‍ഷങ്ങളോളം ചെലവഴിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ കരിയറില്‍ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല എന്നെ ഇന്ന് കാണുന്ന നായകനാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തെയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയും അടുത്ത് നിന്ന് നിരീക്ഷിക്കുമായിരുന്നു. ഐപിഎല്‍ രണ്ടാം സീസണില്‍ ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായാണ് ചെന്നൈയില്‍ ധോനിക്കൊപ്പമുള്ള തന്റെ അനുഭവം ഫാഫ് തുറന്ന് പറഞ്ഞത്. 2022ലെ മെഗാ ലേലത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ആര്‍സിബി വാങ്ങിയത്.