ശ്രീശാന്തിനെ ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമില്ല; ലേലത്തില്‍ വരാന്‍ സാധ്യത കുറവ്

Webdunia
ശനി, 12 ഫെബ്രുവരി 2022 (10:15 IST)
മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎല്‍ താരലേലത്തില്‍ വരില്ലെന്ന് സൂചന. ഫ്രാഞ്ചൈസികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെയായിരിക്കും രണ്ടാം ദിനത്തില്‍ ലേലത്തില്‍ വയ്ക്കുക. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീശാന്തിന്റെ പേര് എഴുതി കൊടുത്തിരിക്കുന്ന ഫ്രാഞ്ചൈസികള്‍ വളരെ കുറവാണ്. പുതിയതായി എത്തിയ ലക്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ മാത്രമാണ് ശ്രീശാന്തില്‍ ചെറിയ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘടകങ്ങളാണ് ശ്രീശാന്തിന് തിരിച്ചടിയായത്. 
 
ശ്രീശാന്തിന് തിരിച്ചടിയാകുന്ന ഒന്നാമത്തെ ഘടകം പ്രായമാണ്. ഫെബ്രുവരി ആറിന് ശ്രീശാന്തിന് 39 വയസ്സാകും. ദീര്‍ഘകാലത്തേക്ക് യുവതാരങ്ങളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികള്‍ 39 വയസ്സുള്ള ഒരു താരത്തിനായി റിസ്‌ക് എടുക്കാന്‍ സാധ്യത കുറവാണ്. യുവ താരങ്ങളെ ലേലത്തില്‍ എടുക്കാനാണ് മിക്ക ഫ്രാഞ്ചൈസികളും പദ്ധതിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീശാന്തിന് പ്രായം വലിയ തിരിച്ചടിയാകും. 
 
പ്രധാന മത്സരങ്ങളിലൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീശാന്ത് കളിച്ചിട്ടില്ല. ഇതാണ് മലയാളി താരത്തിനു തിരിച്ചടിയാകുന്ന രണ്ടാമത്തെ ഘടകം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ ശ്രീശാന്ത് കളിച്ചിരുന്നു. അതിനുശേഷം പ്രധാനപ്പെട്ട ഒരു മത്സരത്തിലും താരത്തിനു അവസരം ലഭിച്ചിട്ടില്ല. ഇതും ശ്രീശാന്തിന് തിരിച്ചടിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Capitals vs Gujarat Titans: ആവേശം അവസാന പന്ത് വരെ; നാടകീയ മത്സരത്തിൽ ഒരു റൺസിനു തോറ്റ് ഡൽഹി

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

അടുത്ത ലേഖനം
Show comments