Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീല്‍ഡ് ഒരുക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു; തുറന്നുസമ്മതിച്ച് സഞ്ജു സാംസണ്‍

ഫീല്‍ഡ് ഒരുക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു; തുറന്നുസമ്മതിച്ച് സഞ്ജു സാംസണ്‍
, ബുധന്‍, 6 ഏപ്രില്‍ 2022 (10:39 IST)
ദിനേശ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്ന സമയത്ത് അല്‍പ്പം കൂടി ശ്രദ്ധിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യണമായിരുന്നെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. വളരെ പരിചയസമ്പത്തുള്ള ബാറ്ററാണ് ദിനേശ് കാര്‍ത്തിക്ക്. അങ്ങനെയൊരു താരത്തിനു ഫീല്‍ഡ് ഒരുക്കുമ്പോള്‍ കുറച്ചുകൂടി സമയമെടുത്ത് കൂടുതല്‍ ശ്രദ്ധയോടെ നീക്കങ്ങള്‍ നടത്തണമായിരുന്നെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ഈ തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ടീം തിരിച്ചുവരവ് നടത്തുമെന്നും സഞ്ജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ കളിച്ചാല്‍ ദിനേശ് കാര്‍ത്തിക്ക് സെലക്ടര്‍മാരുടെ തലവേദനയാകും ! ട്വന്റി 20 ലോകകപ്പ് കളിക്കുമോ?