Webdunia - Bharat's app for daily news and videos

Install App

അത് ഫുള്‍-ടോസ് ആണ്, നോ ബോള്‍ വേണമെന്ന് ബാറ്റസ്മാന്റെ ആഗ്രഹമായിരുന്നു; വിവാദ സംഭവത്തില്‍ സഞ്ജു സാംസണ്‍

Webdunia
ശനി, 23 ഏപ്രില്‍ 2022 (08:31 IST)
രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയുണ്ടായ നോ ബോള്‍ വിവാദത്തില്‍ പ്രതികരിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന് വേണ്ടി ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാമത്തെ പന്താണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡല്‍ഹി ബാറ്റര്‍ റോവ്മാന്‍ പവല്‍ ആ പന്ത് സിക്‌സര്‍ പറത്തിയെങ്കിലും അത് നോ ബോള്‍ ആണെന്ന് അദ്ദേഹം അംപയറോട് വാദിച്ചു. നോബോളിനായി പവലും ഒപ്പം ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡഗ്ഔട്ടില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്ത് കുപിതനാകുകയും ബാറ്റര്‍മാരോട് കളി നിര്‍ത്തി തിരിച്ചുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 
 
അതൊരു ഫുള്‍-ടോസ് ബോള്‍ ആയിരുന്നു എന്നാണ് മത്സരശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞത്. ഡല്‍ഹിയുടെ നോ ബോള്‍ വാദം സഞ്ജു തള്ളുകയായിരുന്നു. ' അതൊരു ഫുള്‍-ടോസ് ആയിരുന്നു. പക്ഷേ, ബാറ്റ്‌സ്മാന്‍ നോ ബോള്‍ ആഗ്രഹിച്ചു. അംപയര്‍ അനുവദിച്ചില്ല,' സഞ്ജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

HBD Virat Kohli: കോലിയെ എഴുതിതള്ളരുത്, ഓസ്ട്രേലിയയിൽ അസാധാരണമായ റെക്കോർഡുണ്ട്

ഓസ്ട്രേലിയക്കെതിരെയും തിളങ്ങാനായില്ലെങ്കിൽ രോഹിത് ശർമ വിരമിക്കും: ക്രിസ് ശ്രീകാന്ത്

Virat Kohli Birthday: അത്ര ഹാപ്പിയല്ല ! 36 ന്റെ നിറവില്‍ കോലി

തയ്യാറെടുപ്പ് വേണം, ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുന്നെ ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കണമെന്ന് ഗവാസ്കർ

സ്പിന്നിനെതിരെ തിളങ്ങുന്ന ബാറ്റർ, സഞ്ജുവിനെ എന്തുകൊണ്ട് ടെസ്റ്റിൽ എടുക്കുന്നില്ല

അടുത്ത ലേഖനം
Show comments