ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ജോസ് ബട്ട്‌ലറുടെ തകർപ്പൻ സെഞ്ചുറിക്കിടയിലും യുസ്‌വേന്ദ്ര ചഹലിന്റെ മാജിക്കൽ ഓവറിനിടയിലും മുങ്ങി പോയ പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റേത്.
19 പന്തിൽ 200 സ്ട്രൈക്ക്‌റേറ്റിൽ നിർണായകമായ 38 റൺസായിരുന്നു താരം മത്സരത്തിൽ നേടിയത്. ഇത്തരത്തിലുള്ള പ്രകടനങ്ങൾ എളുപ്പം വിസ്‌മരിക്കപ്പെടുമെന്നും എന്നാൽ ടീമിന്റെ വിജയത്തിൽ നിർണായകമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രശസ്‌ത കമന്റേറ്ററായ ഹർഷ ബോഗ്‌ലെ.
രാജസ്ഥാന്‍ 9.4 ഓവറില്‍ 97 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് സഞ്ജു ക്രീസിലെത്തിയത്. 2ആം വിക്കറ്റില്‍ ജോസ് ബട്ലര്‍ക്കൊപ്പം 34 പന്തില്‍ 67 റണ്‍സാണ് സഞ്ജു കൂട്ടിച്ചേർത്തത്.വളരെക്കുറച്ചു സമയമേ ക്രീസില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ടീം റണ്‍റേറ്റ് കുത്തനെ ഉയര്‍ത്താൻ സഞ്ജുവിനായി. ടീം ടോട്ടൽ 200 കടക്കുന്നതിൽ ഈ പ്രകടനം നിർണായകമായിരുന്നു.