'അവന്‍ എന്നെങ്കിലും ടച്ചാവുമോ'; കേരളത്തില്‍ പോകുമ്പോള്‍ ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്ന് സഞ്ജു; പരാഗിനെ കുറിച്ചുള്ള വാക്കുകള്‍

മുന്‍ സീസണുകളില്‍ ഫിനിഷര്‍ റോളാണ് പരാഗിന് നല്‍കിയിരുന്നത്

രേണുക വേണു
വെള്ളി, 29 മാര്‍ച്ച് 2024 (10:23 IST)
Riyan Parag

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കളിയിലെ താരമായ റിയാന്‍ പരാഗിനെ പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പരാഗിനു സാധിക്കുമെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ ഏതാനും സീസണുകളില്‍ മോശം പ്രകടനം നടത്തിയിരുന്ന താരമാണ് പരാഗ്. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 
 
മോശം പ്രകടനങ്ങള്‍ നടത്തിയിട്ടും പരാഗിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതില്‍ രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചിരുന്നു. ഒടുവില്‍ ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്റെ ജയത്തില്‍ പരാഗ് നിര്‍ണായക സ്വാധീനമായി. 
 
' കഴിഞ്ഞ മൂന്ന് - നാല് വര്‍ഷമായി റിയാന്‍ ഒരു ബിഗ് നെയിം ആണ്. കേരളത്തില്‍ അടക്കം ഞാന്‍ എവിടെ പോകുമ്പോഴും പരാഗ് എന്നാണ് മികച്ച ഫോമിലേക്ക് എത്തുക എന്ന് പലരും ചോദിക്കാറുണ്ട്. അതെ, ഈ സീസണില്‍ അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് ചെയ്യാന്‍ അവനു സാധിക്കും,' സഞ്ജു പറഞ്ഞു. 
 
മുന്‍ സീസണുകളില്‍ ഫിനിഷര്‍ റോളാണ് പരാഗിന് നല്‍കിയിരുന്നത്. ഇപ്പോള്‍ നാലാം നമ്പറിലാണ് താരത്തെ ഇറക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, പരിക്കേറ്റ ഹർഷിത് റാണയ്ക്ക് ടൂർണമെൻ്റ് നഷ്ടമാകും?

എന്താ സംശയം, ലോക ക്രിക്കറ്റിലെ മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയർ അഭിഷേക് തന്നെ, പ്രശംസയുമായി റിഷഭ് പന്ത്

മുന്നിൽ നിന്ന് നയിക്കും, അതാണ് സ്മൃതിക്ക് ശീലം, വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ

പാകിസ്ഥാനൊന്നും സെമി കാണില്ല, ഇത്തവണ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ, പ്രവചനവുമായി മൈക്കൽ ക്ലാർക്ക്

അടുത്ത ലേഖനം
Show comments