Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം വലിയ ഹൈപ്പോടെയാണ് ചെന്നൈയിലേക്കെത്തിയതെങ്കിലും സഞ്ജുവിന് ചെന്നൈ കുപ്പായത്തിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.

Sanju Samson, IPL, PBKS vs CSK, IPL News
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സ് ജേഴ്‌സിയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗ്. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോടും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയോടുമായാണ് സെവാഗ് ഉപമിച്ചത്.
 
ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം വലിയ ഹൈപ്പോടെയാണ് ചെന്നൈയിലേക്കെത്തിയതെങ്കിലും സഞ്ജുവിന് ചെന്നൈ കുപ്പായത്തിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ താരം 3 മത്സരങ്ങളിൽ നിന്ന് 22 റൺസ് മാത്രമാണ് ഇതുവരെ നേടിയത്.
 
സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് സേവാഗ് പറയുന്നത് ഇങ്ങനെ, സഞ്ജു സാംസൺ യുവരാജ് സിംഗിനെപ്പോലെയാണ്. നിന്ന നിൽപിൽ അനായാസം സിക്‌സുകൾ പായിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ലാറയെപ്പോലെ ബാറ്റ് ഹൈ-ലിഫ്റ്റ് ചെയ്യുന്ന ശൈലിയാണ് സഞ്ജുവിന്റേതും. എന്നാൽ സഞ്ജുവിന് സ്പിന്നർമാർ എത്തുന്നത് വരെ ക്രീസിൽ തുടരാനാകുന്നില്ല എന്നതാണ് നിലവിലെ വെല്ലുവിളി. ചെന്നൈയിലെ സഞ്ജുവിൻ്റെ റെക്കോർഡും മോശമാണ്. സഞ്ജു നിലവിൽ ചെന്നൈയുടെ താരമായതിനാൽ ഹോം ഗ്രൗണ്ടിലെ റെക്കോർഡ് മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് ഇനിയും അവസരങ്ങളുണ്ട്. സെവാഗ് പറഞ്ഞു.
 
അതേസമയം ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളിലും പരാജയപ്പെട്ടതോടെ കനത്ത നിരാശയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പ്. വലിയ പ്രതീക്ഷകളോടെ കൊണ്ടുവന്ന സഞ്ജു നിറം മങ്ങിയതും ചെന്നൈയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതൃസമയം വരും മത്സരങ്ങളിൽ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ ആരാധകർ. ഡെവാൾഡ് ബ്രെവിസ് കൂടെ തിരിച്ചെത്തുന്നതോടെ വിജയവഴിയിൽ തിരിച്ചെത്താനാകുമെന്നും ചെന്നൈ ആരാധകർ കരുതുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ