ജയത്തിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണ്: വിജയത്തിന് പിന്നാലെ വാചാലനായി സഞ്ജു സാംസൺ

Webdunia
തിങ്കള്‍, 16 മെയ് 2022 (15:54 IST)
ഐപിഎല്ലിൽ ഇന്നലെ നടന്ന നിർണായകമത്സരത്തിൽ കെഎൽ രാഹുലിന്റെ ലഖ്‌നൗവിനെ പരാജയപ്പെടുത്തി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ടീമിന്റെ ഓൾറൗണ്ട് പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചതെന്നും അതിനാൽ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീ‌മംഗങ്ങൾക്കുമാണെന്നാണ് സഞ്ജു മത്സരശേഷം അഭിപ്രായപ്പെട്ടത്.
 
കളി ജയിച്ചത് കൊണ്ട് ഇന്ന് ഞാനെടുത്ത തീരുമാനങ്ങളെല്ലാം ശരിയായെന്നു തോന്നുന്നു. എല്ലാ കളികളിലും വ്യത്യസ്‌തമായി ചിന്തിക്കാറുണ്ട്. എന്നാൽ കളി തോൽക്കുമ്പോൾ അവ മോശമായി കാണപ്പെടും. ഈ മത്സരത്തിൽ ഞാൻ മൂന്നാമത് ഇറങ്ങി. നന്നായി കളിക്കാൻ കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ഇറങ്ങി അശ്വിനും മികച്ച പ്രകടനമാണ് നടത്തിയത്.
 
ജയത്തിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ ടീമംഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. അവർ മികച്ച സംഭാവന നൽകി. മികച്ച ഒരു ടോട്ടൽ നേടാൻ ഞങ്ങൾക്കായി. ബൗളർമാർ അത് വൃത്തിയായി പ്രതിരോധിച്ചു.ഞങ്ങള്‍ക്ക് ഗുണമേന്മയുള്ള സ്പിന്നര്‍മാര്‍ ഉള്ളത് ഞങ്ങളുടെ ബോണസ് ആണ്. നമുക്ക് അവരെ ഇന്നിംഗ്‌സിന്റെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. ജിമ്മി നീഷാം ഫീല്‍ഡില്‍ നല്ല പ്രകടനം പുറത്തെടുത്തു. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments