Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ക്യാച്ചിന് പിന്നാലെ ആഹ്ളാദപ്രകടനം, റിയാൻ പരാഗ് തേഡ് അംപയറെ കളിയാക്കിയെന്ന് വിമർശനം

ഐപിഎൽ
, തിങ്കള്‍, 16 മെയ് 2022 (13:34 IST)
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ താരം റയാൻ പരാഗ് തേഡ് അംപയറെ കളി‌യാക്കിയതായി വിമർശനം. മത്സരത്തിൽ പരാഗ് നേരത്തെ എടുത്ത ക്യാച്ച് അമ്പയർ നിരസിച്ചിരുന്നു. സ്റ്റോയിനിസിന്റെ തന്നെ ക്യാച്ച് വീണ്ടും എടുക്കാനായതോടെയാണ് പരാഗ് വിവാദമായ ആഹ്ളാദപ്രകടനം നടത്തിയത്.
 
ലോംഗ് ഓണില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ പിടികൂടാന്‍ പരാഗ് എടുത്ത പറക്കും ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചിരുന്നു. പരാഗ് കൈപ്പിടിയിലൊതുക്കും മുമ്പ് പന്ത് നിലത്ത് തട്ടിയെന്നാണ് അമ്പയർ കണ്ടെത്തിയത്. പിന്നാലെ ഇന്നിങ്സിലെ അവസാന ഓവറിൽ സ്റ്റോയ്‌നിസിനെ പിടികൂടാൻ പരാഗിന് അവസരം ലഭിച്ചു. ക്യാച്ചെടുത്തതിന് ‌പിന്നാലെ പന്ത് നിലത്ത് മുട്ടിക്കുന്നത് പോലെ കാണിച്ചായിരുന്നു താരത്തിന്റെ ആഹ്‌ളാദപ്രകടനം. മുൻ തീരുമാനത്തിൽ തേഡ് അമ്പയറെ താരം കളിയാക്കിയെന്നാണ് ആരാധകരും കമന്റേറ്റർമാരും പറയുന്നത്.
 
ഇരുപതുവയസുകാരന്റെ ആഘോഷം പരിധിവിട്ടെന്നാണ് സോഷ്യൽ മീഡിയയും വിമർശി‌ക്കുന്നത്. ആഘോഷം മോശമായിപ്പോയി എന്ന വിലയിരുത്തലാണ് കമന്‍റേറ്റര്‍മാരായ മാത്യൂ ഹെയ്‌ഡനും ഇയാന്‍ ബിഷപ്പും നടത്തിയത്. അതേസമയം ലഖ്‌നൗവിനെതിരായ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ രാജസ്ഥാനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു