Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്ര സുരക്ഷിതമല്ല ! ഇങ്ങനെ സംഭവിച്ചാല്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും

Sanju Samson Rajasthan Royals Play Off Chances
, വ്യാഴം, 12 മെയ് 2022 (08:31 IST)
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമോ എന്ന ആശങ്കയില്‍ ആരാധകര്‍. ബുധനാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോറ്റതോടെയാണ് രാജസ്ഥാന്റെ നില പരുങ്ങലിലായത്. 
 
നിലവില്‍ 12 കളികളില്‍ ഏഴ് ജയവും അഞ്ച് തോല്‍വിയുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫിന് മുന്‍പ് രാജസ്ഥാന് ശേഷിക്കുന്നത് രണ്ട് കളികള്‍. ഇതില്‍ ഒരു ജയം അത്യാവശ്യമാണ്. രണ്ട് കളികളില്‍ ഒരു ജയം ഉറപ്പിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനം ഒഴിയുന്നു