Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഇങ്ങനെയൊരു സഞ്ജുവിനെ കണ്ടിട്ടേയില്ല. വിജയറൺ നേടിയ ശേഷം അലറിവിളിച്ച് ആഘോഷിച്ച് രാജസ്ഥാൻ നായകൻ

Sanju samson,IPL

അഭിറാം മനോഹർ

, ഞായര്‍, 28 ഏപ്രില്‍ 2024 (10:29 IST)
Sanju samson,IPL
ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ നേടിയ വിജയത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നടത്തിയ ആഹ്‌ളാദപ്രകടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഗ്രൗണ്ടില്‍ ഒരിക്കല്‍ പോലും അമിതമായ ആവേശം കാണിക്കാത്ത സഞ്ജു ഇന്നലെ വിജയറണ്‍ നേടിയശേഷം വികാരാധീനനായെന്ന പോലെയാണ് ആഹ്‌ളാദം പ്രകടിപ്പിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യമായ 197 റണ്‍സ് 19 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തിലായിരുന്നു രാജസ്ഥാന്‍ മറികടന്നത്.
 
78 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ധ്രുവ് ജുറല്‍ സഞ്ജു സാംസണ് സഖ്യമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 3 വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ ഗ്രൗണ്ടിലെത്തിയ ഇരുവരും പതുക്കെയാണ് പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയത്. 11 പന്തില്‍ 12 റണ്‍സ് എന്ന നിലയിലായിരുന്ന സഞ്ജു പിന്നീട് നേരിട്ട 22 പന്തില്‍ നിന്നും 59 റണ്‍സാണ് അടിച്ചെടുത്തത്. ധ്രുവ് ജുറല്‍ 34 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയറണ്‍ കണ്ടെത്തിയതോടെ മുന്‍പൊരിക്കലും കാണാത്ത തരത്തിലാണ് സഞ്ജു അത് ആഘോഷമാക്കിയത്.
 
അതേസമയം സഞ്ജുവിന്റെ ഈ ആഘോഷപ്രകടനം കമന്ററി ബോക്‌സും സോഷ്യല്‍ മീഡിയയും ചര്‍ച്ചയാക്കി. വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ താന്‍ ടീമിലുണ്ടാകുമെന്ന തോന്നലാകും സഞ്ജുവിന്റെ ആഘോഷപ്രകടനത്തിന് പിന്നിലെന്ന് ഹര്‍ഷ ഭോഗ്‌ളെ അഭിപ്രായപ്പെട്ടു. മറ്റാരും ഇല്ലെങ്കിലും സഞ്ജു നിര്‍ബന്ധമായും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്നാണ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്. സഞ്ജു തെളിയിക്കാനുള്ളതെല്ലാം തെളിയിച്ചുകഴിഞ്ഞു. അതിന്റെ ആവേശപ്രകടനമാണ് ഗ്രൗണ്ടില്‍ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗിള്‍ ഓവറിലെ അവസാന പന്തില്‍ എടുക്കാമല്ലോ? മുംബൈയെ ഞെട്ടിച്ച പ്രകടനത്തിന് പിന്നാലെ മക് ഗുര്‍ക്