ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് എന്ന ടീമിന്റെ കുതിപ്പിന് പിന്നില്‍ ഒരു ടീം എന്ന നിലയിലുള്ള അവരുടെ ഒരു പ്രകടനം കാരണമാണെങ്കിലും ടീമിന്റെ നെടുന്തൂണായി വിശേഷിപ്പിക്കാനാവുന്നത് നായകന്‍ സഞ്ജു സാംസണിനെയാണ്. ഹെറ്റ്മയറും ജയ്‌സ്വാളും ബട്ട്ലറും സന്ദീപ് ശര്‍മയുമെല്ലാം ചില മത്സരങ്ങള്‍ വിജയിപ്പിച്ചെങ്കിലും സഞ്ജു സാംസണ്‍,റിയാന്‍ പരാഗ് എന്നിവര്‍ മാത്രമാണ് ബാറ്റിംഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്നത്. സഞ്ജു സാംസണ്‍ 20കളിലും 30കളിലും വിക്കറ്റ് സമ്മാനമായി നല്‍കുന്ന കളിക്കാരന്‍ എന്ന നിലയില്‍ ഒരുപാട് മുന്നേറിയെന്നതാണ് ഈ ഐപിഎല്ലിലെ പ്രധാനമാറ്റം.
മികച്ച പ്രതിഭയെന്ന് ആരാധകരും മുന്‍ താരങ്ങളുമെല്ലാം സമ്മതിക്കുമ്പോഴും സ്ഥിരതയുള്ള പ്രകടനം സഞ്ജുവില്‍ നിന്നും സംഭവിക്കുന്നില്ല എന്നതായിരുന്നു സഞ്ജുവിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പ്രധാനകാരണമായിരുന്നത്. 20കളിലും 30കളിലും വിക്കറ്റുകള്‍ വലിച്ചെറിയുന്ന സഞ്ജുവില്‍ നിന്നും താന്‍ ഒരുപാട് മാറിയെന്ന് തെളിയിക്കാന്‍ സഞ്ജുവിന് ഈ സീസണില്‍ ആയിട്ടുണ്ട്. സഞ്ജുവിനെ പുറത്താക്കണമെങ്കില്‍ ഇപ്പോള്‍ ബൗളര്‍മാര്‍ കൂടുതലായി അധ്വാനിക്കേണ്ടതുണ്ട്. സഞ്ജു ക്രീസില്‍ ഉള്ളവരെയും രാജസ്ഥാന് വിജയപ്രതീക്ഷ പുലര്‍ത്താന്‍ സാധിക്കുന്നു. മത്സരങ്ങള്‍ വിജയിപ്പിക്കുന്ന മാച്ച് വിന്നര്‍ എന്ന രീതിയില്‍ സഞ്ജു വളര്‍ന്നുകഴിഞ്ഞു.