Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജു തുടരണമെന്നാണ് ദ്രാവിഡിന്റെ നിലപാട്

രേണുക വേണു
വ്യാഴം, 7 ഓഗസ്റ്റ് 2025 (08:17 IST)
Sanju Samson

Sanju Samson: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാത്തതിനു പ്രധാന കാരണം രാഹുല്‍ ദ്രാവിഡ്. മുഖ്യ പരിശീലകനായ ദ്രാവിഡ് സഞ്ജുവിനോടു രാജസ്ഥാനില്‍ തുടരാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജു പോയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജു തുടരണമെന്നാണ് ദ്രാവിഡിന്റെ നിലപാട്. സഞ്ജു രാജസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും ട്രേഡിങ്ങിലൂടെ താരത്തെ മറ്റൊരു ഫ്രാഞ്ചൈസിക്ക് നല്‍കാന്‍ മാനേജ്‌മെന്റ് ആലോചിച്ചിട്ടില്ലെന്നും രാജസ്ഥാന്‍ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സഞ്ജുവിനെയെന്നല്ല ടീമിലെ മറ്റൊരു താരത്തെയും ട്രേഡിങ്ങിലൂടെ വിട്ടുകൊടുക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
 
സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറെല്‍ എന്നിവരും രാജസ്ഥാനില്‍ തുടരും. 
 
ഐപിഎല്ലില്‍ 177 മത്സരങ്ങളില്‍ നിന്ന് 4,704 റണ്‍സ് നേടിയ സഞ്ജുവാണ് രാജസ്ഥാന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

Mumbai Indians Women vs Royal Challengers Bengaluru Women: നാടകീയം ഉദ്ഘാടന മത്സരം; അവസാന ഓവറില്‍ ജയിക്കാന്‍ 18, അടിച്ചെടുത്ത് ക്ലര്‍ക്ക്

ഇത് പൊടിപാറും, സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണ- റയൽ പോരാട്ടം

ഇന്ത്യൻ ടീം മാത്രമല്ല, ഇന്ത്യക്കാരെ ശരിയല്ല, മൈതാനത്ത് മറുപടി നൽകും, അധിക്ഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി

അടുത്ത ലേഖനം
Show comments