Sanju Samson CSK AI generated
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകനായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഐപിഎല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. ആദ്യം ആരാധകര്‍ക്കിടയില്‍ മാത്രമുള്ള സംസാരം മാത്രമായിരുന്നു ഇതെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുടങ്ങുന്ന സാഹചര്യത്തില്‍ ഇരു ടീമുകളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
രവിചന്ദ്ര അശ്വിന്റെ അടുത്ത സുഹൃത്തായ പ്രസന്ന പങ്കുവെച്ച പോസ്റ്റിലൂടെയാണ് സഞ്ജു സാംസണ്‍ ഡീലിനെ പറ്റിയുള്ള വാര്‍ത്തകള്‍ പിന്നെയും സജീവമായിരിക്കുന്നത്. സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പകരമായി ശിവം ദുബെയേയും ആര്‍ അശ്വിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ട് ടൈം ബൗളറെന്ന സേവനം ദുബെയില്‍ നിന്നും ലഭിക്കുമെന്നതും വൈഭവ് സൂര്യവന്‍ഷി കൂടി എത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണിവന്നതും ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
എം എസ് ധോനി ഐപിഎല്ലില്‍ കളി മതിയാക്കുകയാണെങ്കില്‍ താരമൂല്യമുള്ള മുഖം ചെന്നൈയ്ക്ക് ആവശ്യമായുണ്ട്. മലയാളി താരമായതിനാല്‍ സഞ്ജു ചെന്നൈ ആരാധകര്‍ക്കും പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ സീസണില്‍ റുതുരാജിന് പരിക്കേറ്റതിനാല്‍ എം എസ് ധോനി തന്നെയാണ് ടീമിനെ നയിച്ചിരുന്നത്. സഞ്ജു ചെന്നൈയിലെത്തിയാല്‍ തന്നെ ബാറ്റിംഗ് പൊസിഷന്‍ ഏതാകുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. അതേസമയം സഞ്ജുവിന് പകരം അശ്വിനെ നല്‍കാന്‍ മാത്രമെ ചെന്നൈ തയ്യാറാകുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.