Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: വിരാട് കോലിക്ക് ഭീകരാക്രമണ ഭീഷണി; ആര്‍സിബിയുടെ പരിശീലന മത്സരം റദ്ദാക്കി, സംശയകരമായ സാഹചര്യത്തില്‍ നാല് പേര്‍ പിടിയില്‍

മേയ് 21 ചൊവ്വാഴ്ച അഹമ്മദബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് ആര്‍സിബിയുടെ പരിശീലന മത്സരം നടക്കേണ്ടിയിരുന്നത്

Virat Kohli

രേണുക വേണു

, ബുധന്‍, 22 മെയ് 2024 (17:03 IST)
Virat Kohli: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടാനിരിക്കെ ഗുരുതര സുരക്ഷാ ഭീഷണി. ബെംഗളൂരു താരം വിരാട് കോലിക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായെന്നും ഇതേ തുടര്‍ന്ന് എലിമിനേറ്റരിനു മുന്‍പുള്ള പരിശീലന മത്സരം റദ്ദാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി 7.30 മുതല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എലിമിനേറ്റര്‍ മത്സരം നടക്കുക. 
 
മേയ് 21 ചൊവ്വാഴ്ച അഹമ്മദബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് ആര്‍സിബിയുടെ പരിശീലന മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ മത്സരം ഉപേക്ഷിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് എലിമിനേറ്റര്‍ മത്സരത്തിനു മുന്‍പുള്ള വാര്‍ത്താസമ്മേളനം ആര്‍സിബി റദ്ദാക്കിയതെന്നും ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പരിശീലന മത്സരം റദ്ദാക്കാനുള്ള പ്രധാന കാരണം സുരക്ഷാ ഭീഷണിയാണെന്ന് ഗുജറാത്ത് പൊലീസ് സൂചന നല്‍കി. ഭീകരാക്രമണ ബന്ധങ്ങളുമായി സംശയിച്ച് നാല് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ള കാര്യം പൊലീസ് ബെംഗളൂരു, രാജസ്ഥാന്‍ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru: ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് ആര്‍സിബി; രാജസ്ഥാനെതിരായ മത്സരത്തില്‍ ഇറങ്ങുക ഇങ്ങനെ !