Mumbai Indians: ആദ്യ ജയം നേടിയിട്ടും മുംബൈ ഇന്ത്യന്‍സ് ക്യാംപ് അത്ര ഹാപ്പിയല്ല ! കാരണം ഇതാണ്

ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്

രേണുക വേണു
തിങ്കള്‍, 8 ഏപ്രില്‍ 2024 (09:28 IST)
Mumbai Indians

Mumbai Indians: ഐപിഎല്ലിലെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിനു 205 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മുംബൈ ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പോര്‍ഡ് ആണ് കളിയിലെ താരം. 
 
സീസണിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ക്യാംപ് അത്ര സന്തോഷത്തിലല്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് അതിനു പ്രധാന കാരണം. ബാറ്റിങ്ങില്‍ ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 33 പന്തില്‍ 39 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 118.18 മാത്രമാണ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിനു സാധിച്ചിട്ടില്ല. 
 
ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 138.46 ആണ് സ്‌ട്രൈക്ക് റേറ്റ്. ഫുള്‍ ടോസുകള്‍ പോലും കൃത്യമായി ബൗണ്ടറിയാക്കാന്‍ ഹാര്‍ദിക് പാടുപെടുന്നുണ്ട്. ഈ രീതിയില്‍ ഹാര്‍ദിക് ബാറ്റ് ചെയ്താല്‍ മുംബൈയ്ക്ക് ഒരു ഗുണവുമില്ലെന്നാണ് ആരാധകരുടെ കമന്റ്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരയില്‍ വന്ന് ബോളുകള്‍ പാഴാക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

സല ഈ സാല ലിവർപൂൾ വിടും, വ്യക്തമാക്കി താരം

അവസാന നിമിഷം ഐപിഎല്ലിൽ നിന്ന് പിന്മാറി, ഡൽഹി ക്യാപ്പിറ്റൽസിനെ ചതിച്ച് ഇംഗ്ലണ്ട് താരം, 3 വർഷം വിലക്ക് വന്നേക്കും

Shane Warne: കളിച്ചു കിട്ടിയത് 10 കോടി, ഇപ്പോൾ കിട്ടുന്നത് 450 കോടി; ഷെയ്ൻ വോണിന്റെ കുടുംബത്തിനു 'ലോട്ടറി'

ബൗളിങ്ങിൽ മാത്രമല്ല ബിസിനസിലും ഷെയ്ൻ വോൺ മജീഷ്യൻ, രാജസ്ഥാൻ ഡീലിലൂടെ കുടുംബത്തിന് ലഭിക്കുക 460 കോടി!

ധോനി വിരമിക്കണോ എന്ന് ചോദ്യം, നിങ്ങളോട് എന്തിന് പറയണം, പറയാനുള്ളത് നേരിട്ട് ധോനിയോട് പറയുമെന്ന് ഗാംഗുലി

അടുത്ത ലേഖനം
Show comments