Webdunia - Bharat's app for daily news and videos

Install App

വാഴ്ത്തിപാടാൻ ആളില്ല, പക്ഷേ ഐപിഎൽ ചരിത്രത്തിൽ ശ്രേയസിനെ പോലെ 2 ടീമുകളെ ഫൈനലിലെത്തിച്ച മറ്റൊരു നായകനുണ്ടോ?

അഭിറാം മനോഹർ
ബുധന്‍, 22 മെയ് 2024 (11:27 IST)
KKR , Shreyas Iyer
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലെത്തിച്ചതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ മറ്റൊരു താരത്തിനുമില്ലാത്ത തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ 2 വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകനാണ് ശ്രേയസ് അയ്യര്‍. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ശ്രേയസ് ഫൈനലിലെത്തിച്ചിരുന്നെങ്കിലും അന്ന് കിരീടം സ്വന്തമാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സായിരുന്നു ആ വര്‍ഷത്തെ ഐപിഎല്‍ ചാമ്പ്യന്മാര്‍.
 
2021 സീസണില്‍ പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നതോടെ ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്തിനെ നിശ്ചയിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും ക്യാപ്റ്റന്‍സി നല്‍കാന്‍ ഡല്‍ഹി തയ്യാറാകാതിരുന്നതോടെയാണ് താരം ടീം വിട്ടത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലെത്തിയെങ്കിലും പരിക്ക് മൂലം കളിക്കുവാന്‍ താരത്തിനായിരുന്നില്ല. നിതീഷ് റാണയായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ചത്. 2024 സീസണില്‍ നായകനായി തിരിച്ചെത്തിയതോടെ കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിനായി. ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 22 പന്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങാനും ശ്രേയസിനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പിന്നിനെതിരെ തിളങ്ങുന്ന ബാറ്റർ, സഞ്ജുവിനെ എന്തുകൊണ്ട് ടെസ്റ്റിൽ എടുക്കുന്നില്ല

ടീമുകൾ അടിമുടി മാറും, ഐപിഎൽ മെഗാതാരലേലം റിയാദിൽ?, ഈ മാസം അവസാനമെന്ന് റിപ്പോർട്ട്

കം ബാക്ക് ഗംഭീർ എന്ന് പറഞ്ഞ് വിളിപ്പിച്ചു, ബോർഡർ ഗവാസ്കർ പരമ്പര എട്ടുനിലയിൽ പൊട്ടിയാൽ ഗോ ബാക്ക് ഗംഭീറാകും!

കഴിഞ്ഞത് കോലി, രോഹിത്, അശ്വിൻ,ജഡ്ഡു ഒന്നിച്ച് കളിക്കുന്ന അവസാന ഹോം സീരീസ്, ബിസിസിഐ തീരുമാനിച്ചെന്ന് റിപ്പോർട്ട്

ഇന്ത്യക്കാർക്ക് എളുപ്പമല്ല, ഓസീസിൽ കാലുകുത്തിയാൽ ഓസ്ട്രേലിയൻ ആരാധകർ പരിഹസിക്കും: സൈമൺ ഡൗൾ

അടുത്ത ലേഖനം
Show comments