Shreyas Iyer Lost yet another battle against Hazlewood
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ നിര്‍ണായകമായ ക്വാളിഫയര്‍ മത്സരത്തില്‍ വെറും 2 റണ്‍സിന് മടങ്ങി പഞ്ചാബ് നായകനായ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്‌സിന് 10 ഓവറില്‍ തന്നെ 7 വിക്കറ്റ് നഷ്ടമായിരുന്നു.മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി.ഇതിന് പിന്നാല്‍ ഓപ്പണര്‍ പ്രഭ് സിമ്രാനെയും പഞ്ചാബിന് നഷ്ടമായി. രണ്ടാമത്തെ വിക്കറ്റ് വീഴ്ചയ്ക്ക് ശേഷം കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലാണ് മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായത്. ടൂര്‍ണമെന്റിലുടനീളം ഹോം ഗ്രൗണ്ടില്‍ തിളങ്ങാനാവാതെയിരുന്ന ശ്രേയസ് അയ്യര്‍ക്ക് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല.
മുള്ളന്‍പൂരില്‍ നടന്ന മത്സരങ്ങളില്‍ 10(5), 9(7), 0(2), 6(10), 2(3) എന്നിങ്ങനെയാണ് ശ്രേയസിന്റെ പ്രകടനങ്ങള്‍. മുള്ളന്‍പൂരിലെ മത്സരത്തിനൊപ്പം ജോഷ് ഹേസല്‍വുഡിനെ നേരിടുന്നതിലെ പ്രശ്‌നവും ഇന്ന് ഒരുമിച്ച് വരികയായിരുന്നു. 6 ഇന്നിങ്ങ്‌സില്‍ 22 ബോളുകളാണ് ശ്രേയസ് ഹേസല്‍വുഡിനെ നേരിട്ടിട്ടുള്ളത്. ഇതില്‍ 4 തവണയും ശ്രേയസിനെ പുറത്താക്കാന്‍ ഹേസല്‍വുഡിന് സാധിച്ചിട്ടുണ്ട്.6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 11 റണ്‍സ് മാത്രമാണ് ശ്രേയസ് ഹേസല്‍വുഡിനെതിരെ നേടിയിട്ടുള്ളത്.