ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബന്ധം ഉപേക്ഷിക്കുന്നു. മഹാലേലത്തിനു മുന്നോടിയായി ശ്രേയസ് അയ്യരെ വിട്ടുകൊടുക്കാനാണ് ഡല്‍ഹിയുടെയും തീരുമാനം. ശ്രേയസ് അയ്യര്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.
വീണ്ടും നായകനാക്കിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാമെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്. എന്നാല്‍, റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരണമെന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹം. നായകസ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കില്‍ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ശ്രേയസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ റിഷഭ് പന്ത് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും പന്തിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് വിടുന്ന ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനാകും. കോലിക്ക് പകരം ശ്രേയസ് അയ്യരിനെ നായകനാക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. ആര്‍സിബി ഫ്രാഞ്ചൈസിയും ശ്രേയസ് അയ്യരും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. കോലിയുടെ പിന്തുണയും ശ്രേയസിനുണ്ട്.