കാറ്റ് നിറഞ്ഞ ബലൂൺ മാത്രമാണ് ഹൈദരാബാദ്, ആർസിബിക്കെതിരെ തോറ്റതിന് പിന്നാലെ കമ്മിൻസിന് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (16:52 IST)
ഈ ഐപിഎല്ലില്‍ വമ്പന്‍ സ്‌കോറുകള്‍ തുടര്‍ച്ചയായി നേടികൊണ്ട് ആരാധകരെ ഞെട്ടിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് പിന്നാലെയെത്തുന്ന മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയ ബാറ്റര്‍മാരാണ് ടീമിനെ ഐപിഎല്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ സ്‌കോറുകളില്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഏത് ബൗളിംഗ് നിരയ്ക്കും ഭീഷണിയാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിര.
 
എന്നാല്‍ ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ട്രാവിസ് ഹെഡ് വെറും ഒരു റണ്‍സിന് പുറത്തായ ശേഷം ഈ പേരുകേട്ട ബാറ്റിംഗ് നിര തകര്‍ന്നിരുന്നു. അഭിഷേക് ശര്‍മ 31 റണ്‍സുമായി തിളങ്ങിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രവും ക്ലാസനും 7 റണ്‍സിനാണ് പുറത്തായത്. മത്സരത്തില്‍ മധ്യനിര പരാജയമായതോടെ റ്റീം തകര്‍ന്നടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.
 
ടോപ് ഓര്‍ഡറിലെ ആദ്യ നാല് പേരും പുറത്തായാല്‍ കാറ്റഴിഞ്ഞ ബലൂണ്‍ കണക്കെയാണ് ഹൈദരാബാദെന്നും ഇന്നലെ ആര്‍സിബി അത് മറ്റ് ടീമുകള്‍ക്ക് കാണിച്ചുകൊടുത്തെന്നും പത്താന്‍ പറയുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്ന ഒരു മധ്യനിര ആ ടീമിനില്ല. ടോപ് 4 പുറത്തായ ശേഷം ഇന്നലെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ പോലും ഹൈദരാബാദിനായില്ല.പണ്ട് ആര്‍സിബിയുടെയും പ്രധാനപ്രശ്‌നം ഇതായിരുന്നു. റണ്‍സ് അടിച്ചുകൂട്ടാന്‍ ടോപ് ഓര്‍ഡര്‍ ഉണ്ടെങ്കിലും അത് തകര്‍ന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ പോലും സാധിക്കാത്ത അവസ്ഥ. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

ലോകകപ്പിന് ഇനിയും 2 വർഷമുണ്ട്, രോഹിത്,കോലി വിഷയത്തിൽ പിടി തരാതെ ഗംഭീർ..

അഭ്യൂഹങ്ങൾക്ക് വിരാമം, വിവാഹം വേണ്ടെന്ന് വെച്ചെന്ന് സ്മൃതി മന്ദാന, സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന

അടുത്ത ലേഖനം
Show comments