Publish Date: Sun, 21 Apr 2024 (15:17 IST)
Updated Date: Sun, 21 Apr 2024 (14:49 IST)
Rishab Pant, Delhi Capitals
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ തോല്‍വിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്നലെ വഴങ്ങിയത്. മത്സരത്തില്‍ വിജയിക്കാന്‍ വരെ സാധ്യതയുണ്ടായിരുന്ന ഘട്ടത്തില്‍ നായകന്‍ റിഷഭ് പന്തിന്റെയും യുവതാരം ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിന്റെയും മെല്ലെപ്പോക്കാണ് ഡല്‍ഹിയെ പിന്നോട്ടടിച്ചത്. ടീമിനെ തോല്‍വിയിലേക്ക് തള്ളിയിടുന്ന പ്രകടനമാണ് ഡല്‍ഹി നായകനായ റിഷഭ് പന്തില്‍ നിന്നും ഉണ്ടായതെങ്കിലും താരത്തെ ചേര്‍ത്തുനിര്‍ത്തുകയാണ് ഇന്ത്യയുടെ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍.
മറ്റ് താരങ്ങളുടെ ചെറിയ തെറ്റുകളെ പോലും രൂക്ഷമായി വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ പന്തിന്റെ തെറ്റുകള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. നീ തലത്താഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നീ ചിരി തുടരുക. എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ പന്തിനോട് പറഞ്ഞത്. താന്‍ പരമാവധി അതിനായി ശ്രമിക്കുമെന്നായിരുന്നു ഇതിന് പന്തിന്റെ മറുപടി. അതേസമയം ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്.