Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്രാവിഡ് പരിശീലകനായിട്ടും, രാജസ്ഥാൻ ഇങ്ങനെ കളിക്കുന്നു, ബുദ്ധിയില്ലാത്തവർ കളിക്കുന്നത് പോലെ: ഗവാസ്കർ

Sunil Gavaskar Slams RR

അഭിറാം മനോഹർ

, വെള്ളി, 25 ഏപ്രില്‍ 2025 (18:10 IST)
ഐപിഎല്‍ 2025 സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ റോയല്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ ദ്രാവിഡിനെ പോലെ കൂര്‍മ്മബുദ്ധിയുള്ള ഒരു പരിശീലകന്‍ കൂടെയുണ്ടായിട്ടും രാജസ്ഥാന്‍ കളിക്കുന്നത് ബുദ്ധിശൂന്യമായ ക്രിക്കറ്റാണെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.
 
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരം കാണാന്‍ ഞാനും മൈതാനത്തുണ്ടായിരുന്നു. എന്ത് തരം ക്രിക്കറ്റാണ് അവര്‍ കളിക്കുന്നതെന്ന് നേരിട്ട് കാണണമായിരുന്നു. ദ്രാവിഡ് പരിശീലകനായിട്ടും എന്ത് ബുദ്ധിശൂന്യമായ ക്രിക്കറ്റാണ് അവര്‍ കളിക്കുന്നത്. ദ്രാവിഡ് പരിശീലകനായുള്ളപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യം. ദ്രാവിഡ് എല്ലാം കൃത്യതയോടെ ചിന്തിക്കുന്ന ആളാണ്. എന്നാലത് ചില രാജസ്ഥാന്‍ റോയല്‍സ് താരങ്ങളിലേക്ക് എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ