Travis Head: ഹൈദരാബാദിൽ തലവിളയാട്ടം, പവർപ്ലേയിൽ തന്നെ അർധസെഞ്ചുറി തികച്ച ട്രാവിസ് ഹെഡ്

അഭിറാം മനോഹർ
ബുധന്‍, 27 മാര്‍ച്ച് 2024 (20:20 IST)
Travis head,IPL 2024,SRH
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സ്‌ഫോടനാത്മകമായ തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ സൂര്യന്‍ ആദ്യ ഓവറുകളില്‍ തന്നെ ഉദിച്ചപ്പോള്‍ ബുമ്രയും കൂറ്റ്‌സെയും അടങ്ങുന്ന ബൗളിങ് നിര അടപടലമായി മാറി. പവര്‍ പ്ലേയില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാനായുള്ളു. 6 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 81 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഇതില്‍ 59 റണ്‍സും നേടിയത് ഹൈദരാബാദിന്റെ ഓസീസ് താരമായ ട്രാവിസ് ഹെഡായിരുന്നു.
 
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ത്തിയ ഇടത്ത് നിന്നും തുടങ്ങിയ പോലെയായയിരുന്നു ട്രാവിസ് ഹെഡിന്റെ പ്രകടനം. 18 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ താരം ഐപിഎല്ലിലെ ഒരു ഹൈദരാബാദ് താരത്തിന്റെ ഏറ്റവും വേഗതായര്‍ന്ന അര്‍ധസെഞ്ചുറി നേട്ടവും സ്വന്തമാക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഹൈദരാബാദ് 8 ഓവറില്‍ 117 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. 24 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡാണ് മായങ്കിന് പുറമെ പുറത്തായത്. ജെറാള്‍ഡ് കൂറ്റ്‌സെയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കായി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റർമാരെ കുത്തിനിറച്ചാൽ ടീമാകില്ല, കുൽദീപിനെ കളിപ്പിക്കണം : പാർഥീവ് പട്ടേൽ

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

അടുത്ത ലേഖനം
Show comments