Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: 'ഇങ്ങോട്ട് തന്നത് പലിശ സഹിതം അങ്ങോട്ട്'; ശ്രേയസിനു കോലിയുടെ മറുപടി (വീഡിയോ)

വെള്ളിയാഴ്ച ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പഞ്ചാബ് തോല്‍പ്പിച്ചതാണ്

Virat Kohli, Shreyas Iyer, RCB, Punjab Kings, RCB vs PK, Virat Kohli celebration, Virat Kohli SHreyas Iyer Celebration, Virat Kohli celebration video, വിരാട് കോലി, ശ്രേയസ് അയ്യര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, വിരാട് കോലി ശ്രേയസ് അയ്യര്‍

രേണുക വേണു

, തിങ്കള്‍, 21 ഏപ്രില്‍ 2025 (07:22 IST)
Virat Kohli and Shreyas Iyer

Virat Kohli: പഞ്ചാബ് കിങ്‌സിനെതിരായ വിജയം ആഘോഷിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യറിനു മറുപടിയായി വന്‍ ആഹ്ലാദപ്രകടനമാണ് കോലി നടത്തിയത്. 
 
വെള്ളിയാഴ്ച ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പഞ്ചാബ് തോല്‍പ്പിച്ചതാണ്. അന്ന് മത്സരശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ആര്‍സിബി ആരാധകരെ പ്രകോപിപ്പിക്കുന്ന വിധം ആഹ്ലാദപ്രകടനം നടത്തിയിരുന്നു. അതിനു പകരമായാണ് ഇന്നലെ ശ്രേയസ് അയ്യരെ നോക്കി കോലിയുടെ ആഹ്ലാദപ്രകടനം. 
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 157 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഏഴ് പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു. 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. 
19-ാം ഓവറിലെ അഞ്ചാം പന്തില്‍ നേഹാല്‍ വധേരയെ സിക്‌സര്‍ പറത്തിയാണ് കോലി ആര്‍സിബിയുടെ വിജയറണ്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് ശ്രേയസ് അയ്യരുടെ മുഖത്ത് നോക്കി കോലിയുടെ ആഹ്ലാദപ്രകടനം. കോലിയോടു ശ്രേയസ് എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: ഇത് വിന്റേജ് മുംബൈ; ചെന്നൈ സൂപ്പര്‍ കിങ്‌സിനു വീണ്ടും തോല്‍വി