'എനിക്ക് നിന്റെ കൂടെ ബാറ്റ് ചെയ്യാന്‍ പറ്റില്ല'; കോലിയോട് മാക്‌സ്വെല്‍, കാരണം ഇതാണ്

Webdunia
വെള്ളി, 6 മെയ് 2022 (08:25 IST)
വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നുപറഞ്ഞ് ഗ്ലെന്‍ മാക്‌സ്വെല്‍. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം. ആര്‍സിബി താരമായ മാക്‌സ്വെല്‍ ഈ കളിയില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. ആ സമയത്ത് വിരാട് കോലിയായിരുന്നു മാക്‌സ്വെല്ലിനൊപ്പം ബാറ്റ് ചെയ്തിരുന്നത്. കോലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന മാക്‌സ്വെല്ലിനെയാണ് മത്സരശേഷം കണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 13 റണ്‍സിന് ആര്‍സിബി ജയിച്ചു. മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ചാണ് മാക്‌സ്വെല്‍ കോലിയെ കുറിച്ച് പരാതി പറയുന്നത്. കോലി ആ സമയത്ത് മാക്‌സ്വെല്ലിനൊപ്പം ഉണ്ട്. 
 
' എനിക്ക് നിന്റെ കൂടെ ബാറ്റ് ചെയ്യാന്‍ പറ്റില്ല. നീ വേഗത്തില്‍ ഓടുന്നു. നീ സിംഗിളും ഡബിളും അതിവേഗം ഓടിയെടുക്കുന്നു. എന്നെക്കൊണ്ട് അത് പറ്റില്ല,' മാക്‌സ്വെല്‍ കോലിയോട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോറടിച്ചാൽ കളി നിർത്തും അല്ലാതെന്ത്, അഗാർക്കർക്ക് മറുപടിയുമായി മുഹമ്മദ് ഷമി

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

അടുത്ത ലേഖനം
Show comments