Publish Date: Mon, 11 Oct 2021 (09:04 IST)
Updated Date: Mon, 11 Oct 2021 (09:11 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ മഹേന്ദ്രസിങ് ധോണിയുടെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അവസാന ഓവറില്‍ മൂന്ന് ഫോറുകള്‍ അടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. ഇതിനു പിന്നാലെയാണ് കോലിയുടെ വൈകാരികമായ ട്വീറ്റ്.
'അതെ, ദ് കിങ് ഈസ് ബാക്ക്. എക്കാലത്തെയും മികച്ച ഫിനിഷര്‍. ഈ പാതിരാത്രിക്ക് വീണ്ടും ഞാന്‍ സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റു' ധോണിയുടെ പ്രകടനത്തെ കുറിച്ച് കോലി ട്വീറ്റ് ചെയ്തു. ആറ് ബോളില്‍ നിന്നാണ് ധോണി 18 റണ്‍സെടുത്തത്.