ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണ്‍ അവസാനിക്കാന്‍ ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിലെ മികച്ച അഞ്ച് ബാറ്റര്‍മാരെ തിരെഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ശുഭ്മാന്‍ ഗില്‍,വിരാട് കോലി,ഫാഫ് ഡുപ്ലെസിസ് എന്നിവരെ ഒഴിവാക്കിയാണ് സെവാഗിന്റെ ലിസ്റ്റ്.
എന്റെ മനസ്സില്‍ ആദ്യം വരുന്ന പേര് റിങ്കു സിംഗിന്റേതാണ്. അതിന്റെ കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ നേടിയാണ് അവന്‍ ടീമിനെ വിജയിപ്പിച്ചത്. രണ്ടാമന്‍ മധ്യനിര താരം ശിവം ദുബെയാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി അവന്‍ ഒന്നും തന്നെ ചെയ്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അവന്‍ ട്രാക്കിലെത്തി. വരണം സിക്‌സടിക്കണം എന്ന് മാത്രമാണ് അവന്റെ മനസ്സിലുള്ളത്. യശ്വസി ജയ്‌സ്വാളാണ് മൂന്നാമത്തെ താരം. അടുത്തതായി സൂര്യകുമാറിന്റെ പേര് ഞാന്‍ പറയുന്നു. അവസാനമായി മധ്യനിര ബാറ്ററായ ക്ലാസനെയും ഞാന്‍ തിരെഞ്ഞെടുക്കുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരമാണ് അവന്‍. വിദേശതാരങ്ങളില്‍ അപൂര്‍വ്വം ചിലരിലെ ആ ക്വാളിറ്റി കാണാറുള്ളു. സെവാഗ് പറഞ്ഞു.