വാര്‍ണര്‍ ‘ അത്തരമൊരു വൃത്തികേട് ’ കാണിക്കുന്നത് അമ്പയര്‍മാര്‍ പോലും കണ്ടില്ല; മുംബൈ താരങ്ങളും അറിഞ്ഞില്ല!
എതിരാളികളെയും അമ്പയര്‍മാരെയും മണ്ടന്മാരാക്കി വാര്‍ണര്‍ - ആരും ഒന്നും മനസിലാക്കിയില്ല
Publish Date: Thu, 13 Apr 2017 (14:43 IST)
Updated Date: Thu, 13 Apr 2017 (14:45 IST)
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നട്ടെല്ലാണ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ബോളര്‍മാരുടെ പേടിസ്വപ്നമായ വാര്‍ണര്‍ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിനിടെ നടത്തിയ നീക്കമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
ഓവര്‍ അവസാനിച്ചിട്ടും സ്ട്രൈക്ക് മാറാതെ സ്ട്രൈക്കിംഗ് എൻഡില്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന വാര്‍ണറുടെ രീതിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
മുംബൈയുടെ ജസ്പ്രീത് ബുംറ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിൽ സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന വാര്‍ണര്‍ ആ പന്തില്‍ ബൗണ്ടറി നേടി. സ്ട്രൈക്ക് കൈമാറാതെ ക്രീസില്‍ നിന്ന വാര്‍ണര്‍ മിച്ചൽ മഗ്ലീഗൻ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യത്തെ പന്തും നേരിടു. വാര്‍ണറുടെ പിഴവ് ടിവി അമ്പയര്മാരടക്കമുള്ളവര് ശ്രദ്ധിച്ചില്ല.
മത്സരത്തില്‍ മുംബൈയാണ് ജയം സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഹൈദരാബാദിന് വിനയായത്.