Webdunia - Bharat's app for daily news and videos

Install App

Rohit Sharma: അല്ലെങ്കിലും എന്നാണ് രോഹിത് നന്നായി കളിച്ചത്, മുംബൈ ഇത്തവണ ഹിറ്റ്മാനെ നിലനിർത്തില്ലെന്ന് സെവാഗ്

അഭിറാം മനോഹർ
ഞായര്‍, 12 മെയ് 2024 (15:50 IST)
ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. വരാനിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രോഹിത്തിനെ മുംബൈ നിലനിര്‍ത്താന്‍ സാധ്യത കാണുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി. ക്രിക്ബസുമായുള്ള സംവാദത്തിലാണ് സെവാഗ് രോഹിത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
 
 നിലവിലെ താരങ്ങളില്‍ മെഗാ താരലേലത്തിന് മുന്നോടിയായി ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവരെയാകും മുംബൈ നിലനിര്‍ത്തുക. നിങ്ങള്‍ ഷാറൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍,ആമിര്‍ ഖാന്‍ എന്നീ 3 പേരെയും വെച്ച് ഒരു സിനിമ ചെയ്താല്‍ അത് ഹിറ്റാകണമെന്നില്ല. ആ സിനിമയും നന്നായിരിക്കണം. അതിന് സ്‌ക്രിപ്റ്റ് നന്നായിരിക്കണം. മുംബൈ ഇന്ത്യന്‍സിന്റെ കാര്യവും ഇതുപോലാണ്. വലിയ പേരുകള്‍ ആ ടീമിലുണ്ട്. മുംബൈ തോറ്റ ഒരു മത്സരത്തില്‍ രോഹിത് ഒരു സെഞ്ചുറി നേടി എന്നതല്ലാതെ വേറെ ഏത് കളിയിലാണ് രോഹിത് നന്നായി കളിച്ചത്. പവര്‍ പ്ലേ കഴിഞ്ഞും ഇഷാന്‍ കിഷന്‍ കളിച്ച ഏതെങ്കിലും കളിയുണ്ടോ. മുംബൈ അടുത്ത വര്‍ഷം നിലനിര്‍ത്തുന്ന താരങ്ങള്‍ ബുമ്രയും സൂര്യകുമാറും മാത്രമാകും. മൂന്നാമത്തെയോ നാലാമത്തെയോ താരമായി ഒരാളെയും ഞാന്‍ കാണുന്നില്ല. സെവാഗ് പറയുന്നു.
 
12 കളികളില്‍ 330 റണ്‍സ് സ്വന്തമാക്കാനായെങ്കിലും സെഞ്ചുറിപ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം തന്നെ മോശമായ പ്രകടനമാണ് രോഹിത് നടത്തിയിട്ടുള്ളത്. കൊല്‍ക്കത്തക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 24 പന്തില്‍ വെറും 19 റണ്‍സാണ് രോഹിത് നേടിയത്. താരത്തിന്റെ മോശം ഫോം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്കുമുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments