ഐപിഎല്‍ 2025 സീസണിലേക്കുള്ള താരലേലം ജിദ്ദയില്‍ പൊടിപിടിക്കുമ്പോള്‍ വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ടീമുകള്‍ വലിയ സംഖ്യകളാണ് മുടക്കുന്നത്. വമ്പന്‍ താരങ്ങളായവരെയും അല്ലാത്തവരെയും ടീമുകള്‍ വിളിച്ചെടുക്കുമ്പോള്‍ താരലേലം ഇത്തവണ നിയന്ത്രിക്കുന്നത് മല്ലിക സാഗര്‍ എന്ന 48കാരിയാണ്.
കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഐപിഎല്ല് താരലേലവും നിയന്ത്രിച്ചത് മല്ലികാ സാഗര്‍ തന്നെയായിരുന്നു. അന്ന് ഐപിഎല്‍ ഓക്ഷന്‍ നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.ഫിലാഡല്‍ഫിയയിലെ ബ്രിന്‍ മോര്‍ കോളേജില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ ബിരുദം നേടിയിട്ടുള്ള മല്ലിക അറിയപ്പെടുന്ന ആര്‍ട് കളക്ടറാണ്. വിഖ്യാത ഓക്ഷന്‍ ഹൗസായ ക്രീസ്റ്റീസിലൂടെയാണ് ലേലം കരിയറായി ഇവര്‍ തിരെഞ്ഞെടുത്തത്. 2023 ലെ താരലേലത്തിനിടെ 2019 മുതല്‍ താരലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഹ് എഡ്മീഡ്‌സ് ബോധരഹിതയായതിനെ തുടര്‍ന്നാണ് മല്ലിക ഓക്ഷണീര്‍ സ്ഥാനത്തേക്ക് എത്തിയത്. തുടര്‍ന്ന് 2024 ലേലത്തിന് വേണ്ടി ബിസിസിഐ അവരെ മുഴുവന്‍ സമയ ഓക്ഷണരാക്കുകയായിരുന്നു.
ഇതിന് മുന്‍പ് പ്രോ കബഡി ലീഗ്, വുമണ്‍ പ്രീമിയര്‍ ലീഗ് ലേലങ്ങള്‍ മല്ലിക നിയന്ത്രിച്ചിട്ടുണ്ട്. 2021ല്‍ പ്രോ കബഡി ലീഗ് നിയന്ത്രിച്ചതിലൂടെയാണ് കായികമേഖലയിലേക്ക് മല്ലിക എത്തുന്നത്.