MS Dhoni: ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് നോക്കി ഇരിക്കേണ്ട, തല ക്രീസിലെത്തുക ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !

എട്ടാം നമ്പറില്‍ തന്നെയായിരിക്കും ഇനിയുള്ള മത്സരങ്ങളിലും ധോണി ബാറ്റ് ചെയ്യാന്‍ എത്തുക

രേണുക വേണു
ബുധന്‍, 27 മാര്‍ച്ച് 2024 (13:30 IST)
MS Dhoni CSK

MS Dhoni: ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ നിലവാരം പുലര്‍ത്തുന്ന സ്‌ക്വാഡാണ് ഇത്തവണ ചെന്നൈയുടേത്. മാത്രമല്ല ചെന്നൈയുടെ 'തല' മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യവും ആരാധകരില്‍ ആവേശം നിറയ്ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് കളികളിലും ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത് ആരാധകരെ ചെറിയ തോതില്‍ വിഷമിപ്പിച്ചിട്ടുണ്ട്. ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ ഇനിയും നിരാശപ്പെടേണ്ടി വരുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് നല്‍കുന്ന സൂചന. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈയുടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. ധോണിക്ക് മുന്‍പ് ആറാമനായി രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യാനെത്തി. സമീര്‍ റിസ്വിക്കും ശേഷം എട്ടാമനായാണ് ധോണി ഇറങ്ങേണ്ടിയിരുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ആറാം വിക്കറ്റ് നഷ്ടമായത്. ധോണിക്ക് മുന്‍പ് സമീര്‍ റിസ്വി എഴാമനായി ക്രീസിലെത്തിയിരുന്നു. അതുകൊണ്ട് എട്ടാമനായ ധോണിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. 
 
എട്ടാം നമ്പറില്‍ തന്നെയായിരിക്കും ഇനിയുള്ള മത്സരങ്ങളിലും ധോണി ബാറ്റ് ചെയ്യാന്‍ എത്തുക. അതായത് ചെന്നൈയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായാല്‍ മാത്രമേ ധോണി ക്രീസിലെത്തൂ. ഇംപാക്ട് പ്ലെയര്‍ റൂള്‍ ഉള്ളതിനാല്‍ മിക്ക കളികളിലും ഒരു ബാറ്റര്‍ അധികം കയറാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ധോണി എട്ടാം നമ്പറിലേക്ക് പോകുന്നത്. മാത്രമല്ല രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി എന്നിവരെ തന്നേക്കാള്‍ മുന്‍പ് ബാറ്റിങ്ങിന് അയക്കണമെന്നത് ധോണിയുടെ താല്‍പര്യം കൂടിയാണ്. ബാറ്റിങ്ങില്‍ സ്വയം താഴേക്ക് ഇറങ്ങാന്‍ ധോണി സന്നദ്ധനായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

ഹോം കമിങ്, ചിന്നസ്വാമിയിൽ 5 മത്സരങ്ങൾ കളിക്കുമെന്ന് ആർസിബി

പീക്കിൽ നിന്ന സഞ്ജുവിനെ താഴെയിട്ടു, പുറത്തായത് 3 തവണ, ശരാശരി 8.33 മാത്രം, സെമിയിൽ സഞ്ജു- ആർച്ചർ പോരാട്ടം

ഓപ്പണിംഗിൽ മാറ്റം വേണം, അഭിഷേകല്ല, ഇഷാൻ കളിക്കണമെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments