Webdunia - Bharat's app for daily news and videos

Install App

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (19:38 IST)
ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ അംബാസഡറായി ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ യുവരാജ് സിംഗിനെ തെരെഞ്ഞെടുത്ത് ഐസിസി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് യുവരാജായിരുന്നു. കൂടാതെ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കി ആ ലോകകപ്പിന്റെ തന്നെ മുഖമാകാനും യുവരാജിനായിരുന്നു.
 
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ പല പ്രകടനങ്ങളും സംഭവിച്ചത് ടി20 ലോകകപ്പിലാണെന്ന് യുവി പറയുന്നു. അമേരിക്കയില്‍ ക്രിക്കറ്റ് വളരുന്ന ഘട്ടമാണ്. വെസ്റ്റിന്‍ഡീസിന് ക്രിക്കറ്റിന്റെ മഹത്തായ പാരമ്പര്യമാണുള്ളത്. അമേരിക്കയുടെ ക്രിക്കറ്റ് വളര്‍ച്ചയുടെ ഭാഗമാകുന്നതില്‍ ആവേശമുണ്ട്. യുവി പറഞ്ഞു.ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

അടുത്ത ലേഖനം
Show comments