Publish Date: Thu, 17 Sep 2020 (14:51 IST)
Updated Date: Thu, 17 Sep 2020 (15:48 IST)
രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യ ഘടകമാണ് മലയാളി താരമായ സഞ്ജു സാംസൺ. ഇത്തവണ രാജസ്ഥാൻ റോയൽസിൽ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറും ടീമിലുള്ളതിനാൽ ആരായിരിക്കും രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതേസമയം സഞ്ജു സാംസൺ രാജസ്ഥാൻ മുൻനിരയിൽ മൂന്നാമനായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര നടത്തിയ ടീം പ്രവചനത്തിലും സഞ്ജു മൂന്നാമനായാണ് ഇറങ്ങുന്നത്.
സഞ്ജു മൂന്നാമനായി തന്നെ ഇറങ്ങുമെന്നാണ് ചോപ്ര പറയുന്നത്.അക്കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. താരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഗംഭീറിനോട് ചോദിക്കു ചോപ്ര പറഞ്ഞു. സഞ്ജു സാംസണിനെ എപ്പോഴും പിന്തുണച്ച താരമാണ് ഗൗതം ഗംഭീർ. സഞ്ജുവിന് ടീമിൽ അവസരങ്ങൾ നൽകണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരുന്നു. ഇത് മുൻനിർത്തിയാണ് ചോപ്ര അത്തരത്തിൽ അഭിപ്രായപ്പെട്ടത്.