2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അമ്പാട്ടി റായിഡുവിനെ സെലക്‌ടർമാർ തഴഞ്ഞത് അദ്ദേഹത്തോട് കാട്ടിയ അനീതിയാണെന്ന് ഹർഭജൻ സിങ്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് ടീമിൽ റായുഡു ഇടം പിടിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും അന്തിമ ഇലവനിൽ റായുഡുവിന് ഇടം നേടാനായിരുന്നില്ല. ഓൾ റൗണ്ടറായ വിജയ് ശങ്കർ ആയിരുന്നു റായിഡുവിന് പകരം ടീമിൽ ഇടം നേടിയത്.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ 71 റൺസെടുത്ത് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചാണ് റായ്ഡു ഈ അനീതിക്ക് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ലോകകപ്പ് ടീമിൽ നിന്നും റായുഡുവിനെ പുറത്താക്കിയ നടപടിക്കെതിരെ ഹർഭജൻ തുറന്നടിച്ചത്. റായുഡു എന്താണെന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലൂടെ അദ്ദേഹം കാണിച്ചുതന്നുവെന്നും ഹർഭജൻ പറഞ്ഞു.