Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റ് ടീമുകളുടെ മത്സരഫലം ഇങ്ങനെയായാൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താം, അത്ഭുതം കാത്ത് ചെന്നൈ ആരാധകർ

മറ്റ് ടീമുകളുടെ മത്സരഫലം ഇങ്ങനെയായാൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താം, അത്ഭുതം കാത്ത് ചെന്നൈ ആരാധകർ
, ശനി, 24 ഒക്‌ടോബര്‍ 2020 (11:16 IST)
മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ചെന്നൈ ആരംഭിച്ചതെങ്കിലും പിന്നീട് ധോനിയും കൂട്ടരും ആടിയുലയുന്ന കാഴ്‌ച്ചയാണ് ഈ വർഷത്തെ ഐപിഎല്ലിൽ കാണാനായത്. ഒടുവിൽ ചിരവൈരികളായ മുംബൈക്ക് മുന്നിൽ നാണം കെട്ട തോൽവിയും ഏറ്റുവാങ്ങി ചെന്നൈ നിൽക്കുമ്പോൾ ടീമിന് പ്ലേ ഓഫിലെത്താനുള്ള എല്ലാ സാധ്യതകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. എങ്കിലും കണക്കുകൾ പ്രകാരം ചെന്നൈ ഇപ്പോഴും ടൂർണമെന്റിന് പുറത്തല്ല. ചെന്നൈക്ക് മുന്നിലുള്ള പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെയാണ്.
 
നിലവിൽ 11 കളികളിൽ 3 ജയവും 8 തോൽ‌വിയുമാണ് ചെന്നൈക്കുള്ളത്. (6 പോയിന്റ്). ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും ചെന്നൈ വലിയ മാർജിനിൽ ജയിക്കുകയും രാജസ്ഥാനും പഞ്ചാബും അവരുടെ രണ്ടിൽ കൂടുതൽ കളികളിൽ ജയിക്കാതിരിക്കുകയും വേണം. നാല് മത്സരങ്ങളാണ് ഇരുടീമുകൾക്കുമുള്ളത്.
 
ഇത് മാത്രമല്ല ശേഷിക്കുന്ന നാല് കളികളിൽ 3 എണ്ണത്തിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോൽക്കുകയും വേണം. കൊൽക്കത്ത രണ്ട് ജയം നേടിയാലും ചെന്നൈ പുറത്താകും. അതുപോലെ സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടോ മൂന്നോ ജയം നേടിയാലും ചെന്നൈ പുറത്താകും. അതേസമയം തങ്ങളുടെ അടുത്ത മൂന്ന് കളികളും വലിയ മാർജ്ഇനിൽ ജയിക്കുക എന്നത് തന്നെ ചെന്നൈക്ക് വലിയ കടമ്പയാണ്. ഞായറാഴ്‌ച്ച ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത കളി. വ്യാഴാ‌ഴ്‌ച്ച കൊൽക്കത്തയേയും നവംബർ ഒന്നിന് പഞ്ചാബിനെയും ചെന്നൈ നേരിടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകന് ഒരിക്കലും ഒളിച്ചോടാൻ കഴിയില്ല, ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കുമെന്ന് ധോനി