Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൗണ്ടറികളിലൂടെ മാത്രം 10,000 റൺസ്, മനസ്സിലാവുന്നുണ്ടോ ബോസിന്റെ റെയ്‌ഞ്ച്

ബൗണ്ടറികളിലൂടെ മാത്രം 10,000 റൺസ്, മനസ്സിലാവുന്നുണ്ടോ ബോസിന്റെ റെയ്‌ഞ്ച്
, വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:17 IST)
ഐപിഎല്ലിന്റെ പവർഹൗസായ ക്രിസ് ഗെയിൽ കഴിഞ്ഞ മത്സരത്തിലൂടെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. തന്‍റെ മുന്‍ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി വെടിക്കെട്ട് പ്രകടനം നടത്തിയ ഗെയിൽ ഒരു അപൂർവ്വ റെക്കോർഡ് കൂടി മത്സരത്തിൽ സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിൽ ഒരുപക്ഷേ മറ്റൊരു താരത്തിന് ആഗ്രഹിക്കാൻ പോലും പറ്റാത്ത നേട്ടം.
 
ടി20യിൽ ബൗണ്ടരികളിലൂടെ മാത്രം 10,000 റൺസ് സ്വന്തമാക്കിയ ആദ്യ താരമെന്ന നേട്ടമാണ് കരീബിയൻ വെടിക്കെട്ട് വീരൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ 1027 ഫോറുകളും 982 സിക്‌സറുകളും ഉൾപ്പെടുന്നു. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റൺസ് തികച്ച മറ്റ് താരങ്ങൾ എന്ന് കണക്കിലെടുക്കുമ്പോൾ മാത്രമെ ഗെയിലിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാകുകയുള്ളു.
 
അതേസമയം ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പഞ്ചാബിനായി 45 പന്തിൽ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സ് ഗെയിൽ അടിച്ചെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിയ്ക്കെന്ത് പേടി, എന്നെക്കുറിച്ച് ആലോചിയ്ക്കുമ്പോൾ തന്നെ അവർ ഭയക്കും; അവസാന ഓവറിനെ കുറിച്ച് ഗെയ്‌ൽ