Webdunia - Bharat's app for daily news and videos

Install App

ബൗണ്ടറികളിലൂടെ മാത്രം 10,000 റൺസ്, മനസ്സിലാവുന്നുണ്ടോ ബോസിന്റെ റെയ്‌ഞ്ച്

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:17 IST)
ഐപിഎല്ലിന്റെ പവർഹൗസായ ക്രിസ് ഗെയിൽ കഴിഞ്ഞ മത്സരത്തിലൂടെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. തന്‍റെ മുന്‍ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി വെടിക്കെട്ട് പ്രകടനം നടത്തിയ ഗെയിൽ ഒരു അപൂർവ്വ റെക്കോർഡ് കൂടി മത്സരത്തിൽ സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിൽ ഒരുപക്ഷേ മറ്റൊരു താരത്തിന് ആഗ്രഹിക്കാൻ പോലും പറ്റാത്ത നേട്ടം.
 
ടി20യിൽ ബൗണ്ടരികളിലൂടെ മാത്രം 10,000 റൺസ് സ്വന്തമാക്കിയ ആദ്യ താരമെന്ന നേട്ടമാണ് കരീബിയൻ വെടിക്കെട്ട് വീരൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ 1027 ഫോറുകളും 982 സിക്‌സറുകളും ഉൾപ്പെടുന്നു. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റൺസ് തികച്ച മറ്റ് താരങ്ങൾ എന്ന് കണക്കിലെടുക്കുമ്പോൾ മാത്രമെ ഗെയിലിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാകുകയുള്ളു.
 
അതേസമയം ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പഞ്ചാബിനായി 45 പന്തിൽ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സ് ഗെയിൽ അടിച്ചെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ കളിക്കാർക്ക് താത്പര്യമുണ്ടായിരുന്നില്ല, വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന

Asia Cup: ഹസ്തദാനം മാത്രമല്ല, ചാമ്പ്യന്മാരായാല്‍ എസിസി അധ്യക്ഷന്റെ കയ്യില്‍ നിന്ന് ട്രോഫിയും ഇന്ത്യ സ്വീകരിക്കില്ല!

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

India vs Pakistan: 'നടപടിയെടുത്തില്ലെങ്കില്‍ ഇനി ഏഷ്യ കപ്പില്‍ കളിക്കാനില്ല'; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍, തള്ളി ഐസിസി

എന്റെ ഫിലോസഫി ഞാന്‍ മാറ്റില്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ മാറ്റാം, സിറ്റിയുമായുള്ള തോല്‍വിക്ക് പിന്നാലെ അമോറിം

അടുത്ത ലേഖനം
Show comments