Webdunia - Bharat's app for daily news and videos

Install App

എനിയ്ക്കെന്ത് പേടി, എന്നെക്കുറിച്ച് ആലോചിയ്ക്കുമ്പോൾ തന്നെ അവർ ഭയക്കും; അവസാന ഓവറിനെ കുറിച്ച് ഗെയ്‌ൽ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:05 IST)
ഐപിഎൽ ആരാധകരെ ത്രില്ലടിപ്പിയ്ക്കുകയും പഞ്ചാബ് ആരാധകരെ കുറച്ചൊന്ന് ടെൻഷൻ അടിപ്പിയ്ക്കുകയും ചെയ്ത മത്സരമായിരുന്നു ബാംഗ്ലൂർ-പഞ്ചാബ് മത്സരം. വിജയം സ്വന്തമാക്കാൻ അവസാന ഓവർ വരെ കാത്തിരിയ്ക്കേണ്ടി വന്നു പഞ്ചാബിന്. ജയിക്കാന്‍ അവസാന ഓവറില്‍ ഒരു റൺ മാത്രം ശേഷിയ്ക്കെയാണ് ക്രിസ് ഗെയിൽ പുറത്താകുന്നത്. എന്നാൽ പിന്നീട് എത്തിയ നിക്കോളസ് പൂരാൻ അവസാന പന്ത് സിക്സർ പറത്തി പഞ്ചാബിനെ വിജയം ഉറപ്പാക്കി. അവസാന ഓവർ സമ്മർദ്ദത്തിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കിസ് ഗെയിൽ 
 
എന്നെ കുറിച്ച് ആലോചിച്ചാൽ തന്നെ അവർ ഭയക്കും എന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി, 'എനിക്കെന്തിനാണ് പേടി, അങ്ങനെ യാതൊന്നും ഇണ്ടായിരുന്നില്ല. ഞാനെങ്ങനെയാണ് ആശങ്കപ്പെടുക. യൂണിവേഴ്സ് ബോസാണ് ബാറ്റ് ചെയ്യുന്നത്. ഏത് ബൗളര്‍ക്കും ഹാര്‍ട്ട് അറ്റാക്ക് നൽകുന്നയാളാണ് ഞാൻ, എന്നെ കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ അവര്‍ പേടിയ്കും. വളരെ മികച്ച ഇന്നിങ്സ് കളിയ്ക്കാനായി. ടീമിന് പുറത്തിരിക്കുക എന്നത് ഞാന്‍ ഒരിക്കലും ആസ്വദിച്ചിരുന്നില്ല. പരിശീലന സമയത്ത് ഫിറ്റ്നെസ് നന്നായി കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ട് നന്നായി കളിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു' ഗെയ്ല്‍ പറഞ്ഞു.
 
കെഎൽ രഹുലിനൊപ്പം ക്രിസ് ഗെയിൽ ഓപ്പൺ ചെയ്യും എന്നാണ് കരുതിയത് എങ്കിലും, രാഹുലും മായങ്കും തന്നെയാണ് ഒപ്പണിങ് സഖ്യമായി എത്തിയത്. മൂന്നാമനായാണ് ഗെയ്‌ൽ കളത്തിലെത്തിയത്. അത് വിജയമാവുകയും ചെയ്തു. 'രാഹുലും മായങ്കും ഓപ്പണിങില്‍ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ആ കൂട്ടുകെട്ട് മാറ്റുന്നത് ശരിയല്ല, അതുകൊണ്ടാണ് ഞാന്‍ മൂന്നാമത് ഇറങ്ങിയത്. ടീം എന്നെ എന്താണോ ഏല്‍പ്പിച്ചത് അതാണ് മത്സരത്തില്‍ അതാണ് ഞാൻ ചെയ്തത് എന്നും ഗെയ്‌ൽ പറഞ്ഞു. 45 ബോളില്‍ 5 സിക്‌സറുകളും ഒരു ഫോറുമടക്കം 53 റൺസാാണ് ഗെയ്‌ൽ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

ഒരിഞ്ച് പിന്നോട്ടില്ല, ഡൊണ്ണറുമ്മയെ സ്വന്തമാക്കിയ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്, സെന്നെ ലാമ്മെൻസ് ടീമിലേക്ക്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ റൺസ് സ്കോറർ പന്താണ്, ടീമിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് മുൻ ഇന്ത്യൻ താരം

Sanju Samson: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടമുണ്ടാകില്ല, മറ്റൊരു താരം പകരക്കാരനാകും: ആകാശ് ചോപ്ര

Rohit Sharma: ഹിറ്റ്മാനല്ലടാ... ഫിറ്റ്മാൻ, ഇനി ആർക്കാടാ ഫിറ്റ്നസ് തെളിയിക്കേണ്ടത്, ബ്രോങ്കോ ടെസ്റ്റും പാസായി രോഹിത്

അടുത്ത ലേഖനം
Show comments